രോഹിതിന്റെ സെഞ്ചുറിക്കും രക്ഷിക്കാനായില്ല; മുംബൈയെ തറപറ്റിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്

Rohit-Sharma-celebrates-his
SHARE

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ തറപറ്റിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. 207 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ മുംബൈയ്ക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സേ എടുക്കാനായുള്ളൂ. രോഹിത് ശര്‍മ പുറത്താകാതെ നേടിയ സെഞ്ചുറിക്കും മുംബൈയെ രക്ഷിക്കാനായില്ല. രോഹിത് 63 പന്തില്‍ 105 റണ്‍സെടുത്തു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്കായി ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്ക്്വാദ് അറുപത്തൊന്‍പതും  ശിവം ദുബൈ അറുപത്താറും റണ്‍സ് നേടി.  അവസാന ഓവറില്‍ ബാറ്റിങ്ങിനിറങ്ങിയ ധോണിയുടെ വെടിക്കെട്ടാണ് ചെന്നൈ സ്കോര്‍ 200 കടത്തിയത്. ചെന്നൈയ്ക്കായി മതീഷ പതിരാന നാല് വിക്കറ്റെടുത്തു.

MI vs CSK IPL Highlights: Chennai Super Kings beat Mumbai Indians by 20 runs

MORE IN SPORTS
SHOW MORE