'പൊട്ടിത്തെറിച്ച്' ചെപ്പോക്ക്; ചെവി പൊത്തി റസല്‍; വീണ്ടും മാസ് എന്‍ട്രി

ms-dhoni-russel
SHARE

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരെ ജയിക്കാന്‍ മൂന്ന് റണ്‍സ് കൂടി മാത്രം വേണ്ടപ്പോഴാണ് എം.എസ്.ധോണി ക്രീസിലേക്ക് എത്തിയത്. എന്നാല്‍ ധോണി ഗ്രൗണ്ടിലേക്ക് എത്തുമ്പോള്‍ 'പൊട്ടിത്തെറിക്കുന്ന' ചെപ്പോക്കിലെ കാണികള്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. 125 ഡെസിബലില്‍ തങ്ങളുടെ പ്രിയപ്പെട്ട 'തല'യ്ക്ക് വേണ്ടി ചെപ്പോക്ക് ആരവം ഉയര്‍ത്തിയപ്പോള്‍ കൊല്‍ക്കത്ത താരം റസലിനും ചെവി പൊത്തേണ്ടി വന്നു. 

ദുബെ പുറത്തായതോടെയാണ് 17ാം ഓവറില്‍ ധോണി ക്രീസിലേക്ക് എത്തിയത്. ധോനി ക്രീസിലേക്ക് വരുന്ന സമയം ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡ് ചെയ്യുകയായിരുന്നു റസല്‍. ശബ്ദം സഹിക്കാനാവാതെ റസല്‍ ചെവി മൂടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി. 

കൊല്‍ക്കത്തയെ 137 റണ്‍സില്‍ ഒതുക്കിയതോടെയാണ് ചെന്നൈക്ക് വിജയ വഴിയിലേക്ക് തിരിച്ചെത്താനായത്. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് എടുത്ത ജഡേജയാണ് കൊല്‍ക്കത്തയെ വരിഞ്ഞുമുറുക്കിയത്. തുഷാര്‍ ദേഷ്പാണ്ഡേയും മൂന്ന് വിക്കറ്റ് പിഴുതു. ചെറിയ വിജയ ലക്ഷ്യം ചെയ്സ് ചെയ്ത് ഇറങ്ങിയ ചെന്നൈ 14 പന്തുകള്‍ ശേഷിക്കെ വിജയ ലക്ഷ്യം മറികടന്നു. 58 പന്തില്‍ നിന്ന് 67 റണ്‍സ് നേടി ഋതുരാജ് ചെന്നൈയെ മുന്‍പില്‍ നിന്ന് നയിക്കുകയായിരുന്നു. 

MS Dhoni's mass entry again in chepauk 

MORE IN SPORTS
SHOW MORE