'ധോണി ബാറ്റിങിന് ഇറങ്ങുക ക്യാപ്റ്റനെ അറിയിക്കാതെ'; വെളിപ്പെടുത്തലുമായി മുന്‍ താരം

Untitled design - 1
SHARE

റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സില്‍ കളിക്കുന്ന സമയം ധോനിക്കൊപ്പമുള്ള അനുഭവത്തെ കുറിച്ച് പറഞ്ഞ് ഓസ്ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഡാന്‍ ക്രിസ്റ്റ്യന്‍. സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ച ധോണി ബാറ്റിങില്‍ ഇറങ്ങുന്നതിന് ഉള്‍പ്പെടെ സ്വന്തമായാണ് തീരുമാനം എടുത്തിരുന്നത് എന്ന് ഡാന്‍ ക്രിസ്റ്റ്യന്‍ പറയുന്നു. 

12-13 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ സ്റ്റോക്ക്സ് അല്ലെങ്കില്‍ ഞാന്‍ ആണ് അടുത്തതായി ക്രീസീലേക്ക് പോകേണ്ടത്. എന്നാല്‍ ധോണി ഗ്രൗണ്ടിലേക്ക് പോകും. അടുത്തതായി താന്‍ ഇറങ്ങുമെന്ന് ധോണി ആരോടും പറയില്ല. ക്യാപ്റ്റന്‍ സ്മിത്തോ, ഫ്ളെമിങ്ങോ ഒന്നും ചെയ്തിരുന്നില്ല, ഓസീസ് മുന്‍ താരം പറഞ്ഞു. 

തന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ധോണി കളിച്ചതിനെ കുറിച്ച് സ്മിത്തും പ്രതികരിച്ചിരുന്നു. ക്യാപ്റ്റനാവാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടപ്പോള്‍ ഞാനൊന്ന് പകച്ചു. കാരണം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരിലൊരാളാണ് ധോണി. എന്നാല്‍ ആ സീസണ്‍ ധോണിക്ക് വളരെ മികച്ചതായിരുന്നു. ഏത് വിധം നമ്മളെ സഹായിക്കാന്‍ സാധിക്കുമോ ആ വിധം അദ്ദേഹം ചെയ്യും. ധോണിയുടെ ക്യാപ്റ്റനാവുക എന്നത് വലിയൊരു അനുഭവമായിരുന്നു, ഒപ്പം ഭയപ്പെടുത്തുന്നതും. 

MORE IN SPORTS
SHOW MORE