കൈമുട്ടുകൊണ്ട് കളിക്കാരനെ ഇടിച്ചിട്ടു; റഫറിയെ തല്ലാനോങ്ങി; ചുവപ്പുകാര്‍ഡ് കണ്ട് ക്രിസ്റ്റ്യാനോ

cristiano-ronaldo-1-2
SHARE

കൈമുട്ട് കൊണ്ട് എതിര്‍താരത്തെ ഇടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അല്‍ ഹിലാലിന് എതിരായ അല്‍ നസറിന്റെ സൗദി സൂപ്പര്‍ കപ്പ് മല്‍സരത്തിനിടയിലാണ് സംഭവം. 86ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് ക്രിസ്റ്റ്യാനോ പുറത്തേക്ക് പോയി. കളിയില്‍ അല്‍നസര്‍ 2-1ന് തോറ്റു. 

സൈഡ് ലൈനിലേക്ക് പോയ പന്ത് എടുത്ത് ത്രോ എറിയാനായി ശ്രമിച്ച അല്‍ ഹിലാല്‍ താരത്തിനെതിരെയയിരുന്നു ക്രിസ്റ്റ്യാനോയുടെ കൈമുട്ട് പ്രയോഗം. ഓടിയെത്തി ക്രിസ്റ്റ്യാനോ പന്ത് കൈക്കലാക്കുകയും എതിര്‍ക്കാന്‍ ശ്രമിച്ച അല്‍ ഹിലാല്‍ താരത്തെ ഇടിച്ച് വീഴ്ത്തുകയും ചെയ്തു. പിന്നാലെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ചുവപ്പുകാര്‍ഡ് കാണിച്ച റഫറിയെ ക്രിസ്റ്റ്യാനോ മുഷ്ടി ചുരുട്ടി ഇടിക്കാനോങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മെസി..മെസി വിളികളുമായി അല്‍ ഹിലാല്‍ ആരാധകര്‍ ക്രിസ്റ്റ്യാനോയെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.

മല്‍സരത്തില്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പും ക്രിസ്റ്റ്യാനോ മോശം പെരുമാറ്റത്തിന് മഞ്ഞക്കാര്‍ഡ് കണ്ടിരുന്നു. സഹതാരം ഒട്ടാവിയോയുടെ ഗോള്‍ ശ്രമം ക്രിസ്റ്റ്യാനോയുടെ ടച്ചിലൂടെ പാഴാവുകയായിരുന്നു. ഓഫ് സൈഡ് ആയിരിക്കെ ക്രിസ്റ്റ്യാനോ പന്ത് ടച്ച് ചെയ്തതായി വാറില്‍ തെളിഞ്ഞതോടെയാണ് ആ ഗോള്‍ അസാധുവായത്. ഇതിനെതിരെ ക്രിസ്റ്റ്യാനോയുടെ മോശം പെരുമാറ്റം വന്നതോടെയാണ് റഫറി മഞ്ഞക്കാര്‍ഡ് ഉയര്‍ത്തിയത്. 

MORE IN SPORTS
SHOW MORE