റസലിന്‍റെ ക്യാച്ച് നഷ്ടപ്പെടുത്തി ധോണി; ചെപ്പോക്കില്‍ നിശബ്ദത; പകരംവീട്ടി ഡാരില്‍ മിച്ചല്‍

dhoni-catch-miss
SHARE

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഹോം മാച്ചില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ബൗളര്‍മാരാണ് താരമായത്. കൊല്‍ക്കത്ത ടീമിനെ 137 റണ്‍സിനെ കുറഞ്ഞ ടോട്ടലില്‍ ഏറിഞ്ഞിടാന്‍ ചെന്നൈ ബൗളര്‍മാര്‍ക്കായി. ചെന്നൈ ബൗളര്‍മാര്‍ ചേര്‍ന്ന് ഒന്‍പത് വിക്കറ്റും നേടി. മൂന്ന് വീതം വിക്കറ്റ് നേടിയ രവീന്ദ്ര് ജഡേജയും തുഷാര്‍ ദേശ്പാണ്ഡ്യയുമാണ് കൊല്‍ക്കത്തയെ കുറഞ്ഞ ടോട്ടലിലേക്ക് ചുരുക്കിയത്. 

അതേസമയം ചെപ്പോക്കില്‍ മഞ്ഞകടല്‍ നിശബ്ദമായിയ സന്ദര്‍ശം ധോണി ആന്ദ്രേ റസലിന്‍റെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ്. മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ 18-ാം ഓവറിലെ മൂന്നാം പന്തിലാണ് വെടിക്കെട്ട് വീരന്‍ ആന്ദ്രേ റസലിന്‍റെ ക്യാച്ചാണ് ധോണി നഷ്ടപ്പെടുത്തിയത്. അവസാന മല്‍സരത്തില്‍ ഡല്‍ഹിക്കെതിരെ പന്തില്‍ 41 റണ്‍സെടുത്ത് ഞെട്ടിച്ച താരമാണ് റസല്‍. റസലിന്‍റെ ബാറ്റില്‍ തട്ടിയ പന്തിനായി ധോണി ഉയര്‍ന്ന് ചാടിയെങ്കിലും കയ്യില്‍ തട്ടി പന്ത് നിലത്ത് വീഴുകയായിരുന്നു. ആറു റണ്‍സെടുത്ത സമയത്തായിരുന്നു ക്യാച്ച് നഷ്ടപ്പെടുത്തിയത്. 

ഇന്നത്തെ ഇന്നിങ്സില്‍ മറ്റു കൊല്‍ക്കത്ത ബാറ്റ്സമാരെ പോലെ എളുപ്പം മടങ്ങാനായിരുന്നു റസലിന്‍റേയും വിധി. 10 പന്തില്‍ 10 റണ്‍സെടുത്ത താരത്തെ തുഷാര്‍ ദേശ്പാണ്ഡ്യയുടെ പന്തില്‍ ഡാരില്‍ മിച്ചല്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ആദ്യ പന്തില്‍ വിക്കറ്റോടെയായിരുന്നു ചെന്നൈ ബൗളര്‍മാര്‍ തുടങ്ങിയത്. ആദ്യ പന്തില്‍ പില്‍ സാള്‍ട്ടിന്‍റെ വിക്കറ്റ് തുഷാര്‍ സ്വന്തമാക്കി. പിന്നീട് സുനില്‍ നരേനും (27) അന്‍ക്രിഷ് രഘുവന്‍ഷി (24)യും ചേര്‍ന്ന് 56 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. രണ്ടു പേരുടെയും വിക്കറ്റെടുത്ത് ജഡേജയാണ് ചെന്നൈയെ കളിയിലേക്ക് തിരികെ എത്തിച്ചത്. കൊല്‍ക്കത്തയ്ക്കായി മികച്ചൊരു പ്രകടനം നടത്തിയത് 34 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ്. 

MORE IN SPORTS
SHOW MORE