'ഓഫ് കട്ടര്‍ തന്ത്രം; സ്ലോ പിച്ച്'; ധോനിയെ വൈകി ഇറക്കി ഋതുരാജ്; വിമര്‍ശനം

ms-dhoni-ipl
SHARE

ഹൈദരാബാദ് പേസര്‍മാര്‍ക്ക് മുന്‍പില്‍ റണ്‍റേറ്റ് ഉയര്‍ത്തി കളിക്കാനാവാതെ പ്രയാസപ്പെടുകയായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സ് ബാറ്റേഴ്സ്. കഴിഞ്ഞ മല്‍സരത്തില്‍ ഡല്‍ഹിക്കെതിരെ തോല്‍വിയിലേക്ക് വീണെങ്കിലും ബാറ്റിങ് മികവ് കാണിച്ച ധോനി ഹൈദരാബാദിന് എതിരെ മൂന്ന് പന്ത് മാത്രം ബാക്കിയുള്ളപ്പോഴാണ് ക്രീസിലേക്ക് എത്തിയത്. ധോനിയെ വൈകി ഇറക്കിയ ഋതുരാജിന്റെ തീരുമാനമാണ് ഇപ്പോള്‍ ചോദ്യംചെയ്യപ്പെടുന്നത്. 

ഡല്‍ഹിക്കെതിരെ 16 പന്തില്‍ നിന്ന് 37 റണ്‍സ് ആണ് ധോനി അടിച്ചെടുത്തത്. ഹൈദരാബാദിന് എതിരെ ശിവം ദുബെയ്ക്ക് മാത്രമായിരുന്നു ചെന്നൈ നിരയില്‍ റണ്‍റേറ്റ് ഉയര്‍ത്തി കളിക്കാനായത്. 24 പന്തില്‍ നിന്ന് 45 റണ്‍സ് ആണ് ദുബെ നേടിയത്. ജഡേജ 31 റണ്‍സ് എടുത്തത് 23 പന്തില്‍ നിന്ന്. 30 പന്തില്‍ നിന്നാണ് രഹാനെ 35 റണ്‍സ് കണ്ടെത്തിയത്. ഫിനിഷിങ്ങില്‍ മികവ് കാണിച്ചിരുന്നെങ്കില്‍ 180ന് മുകളിലേക്ക് ടോട്ടല്‍ എത്തിക്കാന്‍ ചെന്നൈക്ക് സാധിക്കുമായിരുന്നു. 

ഓഫ് കട്ടര്‍ പ്ലാന്‍ ചെയ്തിരിക്കുമ്പോള്‍, ഭുവിയും ഉനദ്കട്ടും പന്തെറിയാനെത്തുന്ന സമയം വലംകയ്യനായ ധോനി ബാറ്റിങ് ഓര്‍ഡറില്‍ മുകളില്‍ ഇറങ്ങേണ്ടിയിരുന്നു, ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍ എക്സില്‍ കുറിച്ചു. 

കഴിഞ്ഞ മല്‍സരത്തില്‍ ധോനി കളിച്ചത് വെച്ച് നോക്കുമ്പോള്‍ എന്തുകൊണ്ട് ഇവിടെ ധോനി നേരത്തെ ബാറ്റിങ്ങിന് ഇറങ്ങിയില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. മൂന്ന് പന്തുകള്‍ നേരിടാന്‍ മാത്രമായി ധോനി എന്തിന് ഇറങ്ങി, ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ ചോദിച്ചു. 

അവസാന അഞ്ച് ഓവറില്‍ റണ്‍സ് നേടാന്‍ സാധിക്കാതെ പോയതും പവര്‍പ്ലേയില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയതുമാണ് തോല്‍വിക്ക് കാരണം എന്നാണ് ഋതുരാജ് ഗയ്കവാദ് പ്രതികരിച്ചത്. സ്ലോ പിച്ചായിരുന്നു അത്. അവരുടെ ഡെത്ത് ബോളിങ് മികച്ച് നിന്നു. ബ്ലാക്ക് സോയില്‍ പിച്ചായിരുന്നു അത്. പിച്ചിന്റെ വേഗം കുറവായിരിക്കും എന്ന് അറിയാമായിരുന്നു. എന്നാല്‍ പിച്ച് കൂടുതല്‍ സ്ലോ ആയിക്കൊണ്ടിരുന്നു. ബാറ്റിങ് പവര്‍പ്ലേയില്‍ നമ്മള്‍ കൂടുതല്‍ റണ്‍സ് വഴങ്ങി. ഒരു ക്യാച്ച് നഷ്ടപ്പെടുത്തി. ഒരോവറില്‍ കൂടുതല്‍ റണ്‍സ് വഴങ്ങി. എന്നിട്ടും 19ാം ഓവര്‍ വരെ കളി നമ്മള്‍ നീട്ടി, ഋതുരാജ് പറഞ്ഞു.

MORE IN SPORTS
SHOW MORE