മനോരമ സ്പോര്‍ട്സ് ക്ലബ് 2023; വിജയികളെ കാത്തിരിക്കുന്നത് 6 ലക്ഷത്തിന്‍റെ സമ്മാനം

club
SHARE

സംസ്ഥാനത്തെ മികച്ച സ്പോർട്സ് ക്ലബ്ബുകൾക്കും അക്കാദമികൾക്കുമായി മലയാള മനോരമ ഒരുക്കുന്ന ‘മനോരമ സ്പോർട്സ് ക്ലബ് 2023’ പുരസ്കാരത്തിന്റെ ഫൈനലിസ്റ്റുകളായി 3 ക്ലബ്ബുകൾ.  ഏപ്രിൽ ആദ്യവാരം നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ ജേതാക്കളെ പ്രഖ്യാപിക്കും. ആറുലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ജേതാക്കളെ കാത്തിരിക്കുന്നത്.  

കോഴിക്കോട് മടവൂർ ചക്കാലയ്ക്കൽ HSS സ്പോർട്സ് അക്കാദമി, വയനാട് കേണിച്ചിറ അഴീക്കോടൻ നഗർ ദർശന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്,തൃശൂർ വരാക്കര റെഡ് ലാൻഡ്സ് വോളിബോൾ സെന്റർ എന്നിവയാണ് കേരളത്തിലെ മികച്ച ക്ലബാകാന്‍ മല്‍സരിക്കുന്നത്. നൂറോളം അപേക്ഷകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എട്ട് ക്ലബ്ബുകളില്‍ വിദഗ്ധ സമിതി സന്ദർശനം നടത്തിയാണ് മൂന്ന് ഫൈനലിസ്റ്റുകളെ തീരുമാനിച്ചത്. മുൻ രാജ്യാന്തര ഫുട്ബോളർ എൻ.പി.പ്രദീപ്, ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ടോം ജോസഫ്, അർജുന അവാർഡ് ജേതാവായ അത്‌ലീറ്റ് ജോസഫ് ജി. ഏബ്രഹാം എന്നിവരായിരുന്നു വിദഗ്ധ സമിതി അംഗങ്ങൾ.  സാന്റാ മോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ ഒരുക്കുന്ന പുരസ്കാരത്തിന്റെ ഒന്നാം സമ്മാനം 3 ലക്ഷം രൂപയും ട്രോഫിയുമാണ്. രണ്ടാം സമ്മാനം– 2 ലക്ഷവും ട്രോഫിയും. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും ട്രോഫിയും.  അവാർഡിന് അപേക്ഷ അയച്ചവയിൽ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ച എല്ലാ ക്ലബ്ബുകൾക്കും മനോരമയുടെ അംഗീകാരമുദ്രയും സമ്മാനിക്കും.

Manorama sports club 2023

MORE IN SPORTS
SHOW MORE