മിന്നു മണി നീട്ടിയടിച്ച മോഹപന്ത് എത്തിയത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍

minnu-mani.jpg.image.845.440
SHARE

മാനന്തവാടി ഒണ്ടയങ്ങാടിയിൽനിന്നു നീട്ടിയടിച്ച മോഹപ്പന്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെത്തിയ ചരിത്രമുഹൂർത്തത്തിനാണ് 2023 സാക്ഷിയായത്.  പോയവര്‍ഷം മിന്നു മണിയിലൂടെ കേരളം സ്വന്തമാക്കിയ നേട്ടങ്ങളുടെ പട്ടിക വലുതാണ്. 

ഇന്ത്യന്‍ ജേഴ്സിയിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽത്തന്നെ വിക്കറ്റെടുത്താണ് വയനാട്ടുകാരി മിന്നു മണി തുടങ്ങിയത്.  പിന്നാലെ ഏഷ്യൻ ഗെയിംസിനുള്ള ടീമിലേയ്ക്ക് ക്ഷണം. സെപ്റ്റംബറിൽ ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ടീം സ്വർണവുമായി ചരിത്രം കുറിച്ചപ്പോൾ, മിന്നുവും പൊന്നണിഞ്ഞു. വൈകാതെ ഇന്ത്യ എ ടീമിന്റെ നായകസ്ഥാനവും മിന്നുവിനെ തേടിയെത്തി. പ്രഥമ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ കേരള താരമെന്ന നേട്ടവും മിന്നുവിന്റെ പേരില്‍ തന്നെ.  

തുടക്കക്കാലത്ത് വീട്ടുകാരും നാട്ടുകാരും മിന്നു ക്രിക്കറ്റ് കളിക്കുന്നത് പ്രോത്സാഹിപ്പിച്ചിരുന്നില്ല. ക്രിക്കറ്റ് ആൺകുട്ടികളുടെ കളിയാണെന്ന പതിവു ന്യായം തന്നെ കാരണം. എന്നാൽ പ്രഫഷനൽ ക്രിക്കറ്റിൽ മിന്നു ചുവടുറപ്പിച്ചതോടെ ഇതു ‘കുട്ടിക്കളിയല്ലെന്ന്’ എല്ലാവർക്കും മനസ്സിലായി. നിലവിൽ ആഭ്യന്തര ക്രിക്കറ്റിലെ ശ്രദ്ധേയയായ ഓൾറൗണ്ടർമാരിൽ ഒരാളായി മിന്നു മണി മാറിക്കഴിഞ്ഞു.

MORE IN SPORTS
SHOW MORE