ക്യാപ്റ്റന്‍ ഹര്‍ദികിന്‍റെ ചിത്രം പങ്കുവച്ച് മുംബൈ ഇന്ത്യൻസ്; ട്രോളി ആരാധകര്‍

PANDYA-ROHIT
SHARE

രോഹിത് ശര്‍മയെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയ മുംബൈ ഇന്ത്യന്‍സിന്റെ നീക്കം വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് വഴിവെച്ചത്. ഇപ്പോഴിതാ ഐ.പി.എൽ ടീമായ മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ ദിവസം തങ്ങളുടെ ഒഫീഷ്യൽ പേജിൽ പോസ്റ്റ് ചെയ്‌ത ചിത്രത്തിന് താഴെ പൊങ്കാലയിടുകയാണ് ആരാധകര്‍. പരിഹാസങ്ങളും ട്രോളുകളും രോഷം നിറഞ്ഞ കമന്‍റുകളും കൊണ്ട് നിറയുകയാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ഒഫീഷ്യൽ പേജ്. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ ചിത്രം കുങ് ഫു പാണ്ഡ്യ എന്ന തലക്കെട്ടോടെയാണ് ടീം പങ്കുവച്ചത്. എന്നാല്‍ ഇത് അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ചൊടിപ്പിച്ചു. ചിത്രത്തിന് താഴെ വിമര്‍ശിച്ചും പരിഹസിച്ചും രോഷപ്രകടനം നടത്തുകയാണ് ആരാധകര്‍. 

മുംബൈയുടെ യഥാർഥ ക്യാപ്റ്റൻ രോഹിതാണെന്നാണ് ആരാധകരുടെ വാദം. 'രോഹിതുള്ളത് കൊണ്ട് മാത്രമാണ് ഇക്കാലമത്രയും മുംബൈയുടെ കളി കണ്ടത്' എന്നായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്. എന്നാല്‍ 'മുംബൈയെ തന്റെ കുങ് ഫു കൊണ്ട് ഹർദിക് ഫിനിഷ് ചെയ്‌തോളും' എന്നാണ് മറ്റൊരു ആരാധകന്‍ കമന്‍റ് ചെയ്തത്. ഹര്‍ദിക് കാരണം മുംബൈ തോല്‍ക്കാന്‍ പോകുന്നു എന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്. രോഹിത് ശര്‍മയെ മാറ്റി ക്യാപ്റ്റനായി ഹര്‍ദികിനെ നിയമിച്ചതിന് പിന്നാലെ നിരവധിയാളുകളാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ഒഫീഷ്യല്‍ പേജ് അന്‍ഫോളോ ചെയ്ത് പോയത്. 

റിക്കി പോണ്ടിങ്ങിൽ നിന്നും 2013ലാണ് രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. പിന്നീട് ഏകദേശം ഒരു പതിറ്റാണ്ട് കാലത്തോളം മുംബൈ ഇന്ത്യന്‍സിന്‍റെ അമരക്കാരനായിരുന്നു രോഹിത്. 10 സീസണുകളിൽ മുംബൈയെ നയിച്ച രോഹിത് ടീമിന് അഞ്ചു കിരീടവും സമ്മാനിച്ചാണ് പടിയിറങ്ങിയത്. 

Mumbai Indians shared captain Hardik Pandya's Photo; trolls

MORE IN SPORTS
SHOW MORE