തന്ത്രങ്ങളുടെ അണ്ണന്‍; റെക്കോര്‍ഡുകളുടെ തമ്പി; അശ്വിന് നൂറാം മല്‍സരം

r-ashwin
SHARE

ധരംശാലയില്‍ ടീം ഇന്ത്യ കളിക്കാനിറങ്ങുമ്പോള്‍ അശ്വിന്‍റെ കരിയറിലെ മറ്റൊരു സെഞ്ചറിയാണ് പിറക്കുന്നത്. 13 വര്‍ഷമായി ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം തുടരുന്ന അശ്വിന്‍റെ കരിയറിലെ 100 ടെസ്റ്റ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും സെഞ്ചറി വിരിയിച്ച അശ്വിന്‍ മല്‍സരങ്ങളുടെ എണ്ണം കൊണ്ടും സെഞ്ചറി തികയ്ക്കുകയാണ്. ക്രിക്കറ്റില്‍ തന്ത്രങ്ങളുടെയും റെക്കോര്‍ഡുകളുടെയും ആളാണ് അശ്വിന്‍. 2011 ല്‍ ഡല്‍ഹിയില്‍ ആദ്യ ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ 2024 ല്‍ ധരംശാലയില്‍ 100–ാം ടെസ്റ്റ് കളിക്കുമ്പോള്‍ പയറ്റിയ തന്ത്രങ്ങളും നേടിയ റെക്കോര്‍ഡുകളും നോക്കാം. . 

തന്ത്രമോ അതോ കുതന്ത്രമോ? 

എതിര്‍ ടീം താരങ്ങളെ അവരുടെ നാട്ടില്‍ പൂട്ടാന്‍ ബാറ്റിങ് ശൈലി അറിയുക പ്രധാനം. ഇവിടെ അശ്വിന്‍ പ്രയോഗിച്ച തന്ത്രത്തെ പറ്റി ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. എതിര്‍ ടീം താരങ്ങളുടെ ബാറ്റിങ് പരിശീലനത്തിന്‍റെ വീഡിയോ ലഭിക്കാന്‍ മീഡിയ സുഹൃത്തുകളാണ് സഹായിക്കാറെന്ന് അശ്വിന്‍ പറഞ്ഞു. 2020-21 ലെ ബോര്‍ഡര്‍– ഗവാസ്കര്‍ ട്രോഫിയില്‍ ഈ തന്ത്രം ഉപയോഗിച്ചെന്ന് അശ്വിന്‍ പറയുന്നു. 3 മല്‍സരങ്ങളില്‍ 12 വിക്കറ്റാണ് അശ്വിന്‍ നേടിയത്. സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലെബുഷ്ഗ്നെ എന്നിവരുടെ വിക്കറ്റുകള്‍ ഒന്നിലധികം തവണ നേടാനുമായി. ഈ തന്ത്രം എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ സഹായിച്ചെന്നും അശ്വിന്‍ പറയുന്നു. പന്തെറിയാന്‍ ഏറ്റവും ഇഷ്ടപ്പെട്ട മൂന്ന് താരങ്ങളെ പറ്റിയും അശ്വിന്‍ അഭിമുഖത്തില്‍ പറയുന്നു. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ന്യൂസിലാന്‍ഡിന്‍റെ കെയ്ന്‍ വില്യംസണ്‍, ഇംഗ്ലണ്ട് താരം ജോ റൂട്ട് എന്നിവര്‍ക്കെതിരെ പന്തെറിയാണ് താരത്തിന് ഇഷ്ടം. 

CRICKET-INDIA/

ആദ്യ വിക്കറ്റ്

ആദ്യ ടെസ്റ്റില്‍ ഡല്‍ഹിയില്‍ വിന്‍ഡീസിന്‍റെ ഡാരന്‍ ബ്രാവോയെ പുറത്താക്കിയാണ് അശ്വിന്‍ ആദ്യ വിക്കറ്റ് നേടുന്നത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനം 2016-17 ല്‍ ഇന്‍ഡോറില്‍ ന്യൂസിലാന്‍ഡിനെതിരെയാണ്. 140 റണ്‍സിന് 13 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്.  2016-17 ല്‍ ഇംഗ്ലണ്ടിനെതിരായ സീരീസില്‍ 306 റണ്‍സും 28 വിക്കറ്റും അശ്വിന്‍ നേടി. നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തന്നെയാണ് അശ്വിന്‍ 500 വിക്കറ്റ് എന്ന നാഴികകല്ല് പിന്നിട്ടതും. 98 മല്‍സരത്തില്‍ നിന്ന് 500 വിക്കറ്റ് വീഴ്ത്തി വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരമായും അശ്വിന്‍ മാറി.  

CRICKET-IND-RSA

കുടുങ്ങിയവരൊന്നും മോശക്കാരല്ല

ഇടയ്ക്കിടെ അശ്വിന്‍റെ കയ്യില്‍ കുടുങ്ങിയവരെല്ലാം സ്റ്റാര്‍ ബാറ്റ്സ്മാന്‍മാരാണ്. ഇംഗ്ലണ്ടിനെ ബെന്‍ സ്റ്റോകിനെ 12 തവണ അശ്വിന്‍ പുറത്താക്കി. 16 മല്‍സരങ്ങളില്‍ സ്റ്റോകിസിന് എതിരെ കളിച്ചു. ഡേവിഡ് വാര്‍ണറാണ് മറ്റൊരു ഇര. 17 മല്‍സരങ്ങളില്‍ 11 തവണ അശ്വിന് മുന്നില്‍ വാര്‍ണര്‍ വീണു. ഇംഗ്ലണ്ടിന്‍റെ അലിസ്റ്റര്‍ കുക്കിനെ 9 തവണയാണ് അശ്വിന്‍ പൂട്ടിയത്. 

PTI11_25_2011_000043A

ബാറ്റിങും മോശമല്ല

ഒരു സീരീസില്‍ 300 ലധികം റണ്‍സും 25 ലധികം വിക്കറ്റും വീഴ്ത്തിയ ഒരേയൊരു ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അശ്വിനാണ്. അഞ്ച് ടെസ്റ്റ് സെഞ്ചറിയാണ് ടെസ്റ്റില്‍ അശ്വിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതില്‍ നാലെണ്ണം വിന്‍ഡീസിനെതിരെയും ഒരെണ്ണം ഇംഗ്ലണ്ടിനെതിരെയുമായിരുന്നു. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് സെഞ്ചറിക്കൊപ്പം 5 വിക്കറ്റും അശ്വിന്‍ നേടി. 

അടുത്തതും റെക്കോര്‍ഡ് 

ഇതുവരെ കളിച്ചത് 99 ടെസ്റ്റ്. അതില്‍ 59 ഉം നാട്ടിലാണ്. നാളെ 100–ാം ടെസ്റ്റ് കളിച്ച് ഈ നേട്ടത്തിലെത്തുന്ന 14–മത്തെ ഇന്ത്യന്‍ താരമാവാനാണ് അശ്വിന്‍ ഒരുങ്ങുന്നത്. അനില്‍ കുംബ്ലൈയും ഹര്‍ജഭന്‍ സിങുമാണ് നേരത്തെ നൂറ് മല്‍സരം കളിച്ച സ്പിന്നര്‍മാര്‍. കപില്‍ദേവും ഇഷാന്ത് ശര്‍മയും അടക്കം ആകെ അഞ്ച് ബൗളര്‍മാരും ഇന്ത്യയ്ക്കായി 100 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. 

R Ashwin set to play 100th test match in Daramsala On Thursday; Check his career

MORE IN SPORTS
SHOW MORE