‘ആശംസ പറയാന്‍ വിളിച്ചു; അശ്വിൻ ഫോൺ കട്ടാക്കി, ഇതാണോ സംസ്കാരം?’

CRICKET-ICC-MENS-WC-2023-IND-AUS-ODI
Ravichandran Ashwin
SHARE

കായികരംഗത്ത് താരങ്ങള്‍ക്കിടയിലെ അഭിപ്രായഭിന്നത പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം അശ്വിനും മുന്‍ താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണനും തമ്മിലുള്ള ഭിന്നത ക്രിക്കറ്റ് ലോകത്തു ചര്‍ച്ചയാകുകയാണ്. നൂറാം ടെസ്റ്റ് കളിക്കാനിറങ്ങുന്ന അശ്വിന് ആശംസ അറിയിക്കാനാണു വിളിച്ചെന്നും എന്നാല്‍ താരം ഫോൺ കട്ട് ചെയ്തെന്നും ലക്ഷ്മണ്‍ ശിവരാമകൃഷ്ണൻ പറഞ്ഞു. സന്ദേശം അയച്ചിട്ടും അശ്വിൻ മറുപടി നൽകിയില്ലെന്നും ലക്ഷ്മൺ ശിവരാമകൃഷ്ണൻ ആരോപിച്ചു. ധരംശാലയിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റാണ് അശ്വിന്റെ ടെസ്റ്റ് കരിയറിലെ നൂറാം മത്സരം.

‘നൂറാം ടെസ്റ്റിന് ആശംസ അറിയിക്കുന്നതിനായി കുറച്ചു തവണ അശ്വിനെ വിളിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ എന്റെ കോൾ അദ്ദേഹം കട്ട് ചെയ്തു. സന്ദേശം അയച്ചെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. അതാണു മുൻ താരങ്ങൾക്കു ലഭിക്കുന്ന ബഹുമാനം.’’– ലക്ഷ്മൺ ശിവരാമകൃഷ്ണൻ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു. ‘‘സംസ്കാരമുള്ള ആളുകളിൽനിന്നു മാത്രമാണു ബഹുമാനം ലഭിക്കുക. ഞാൻ അശ്വിന്റെ ആക്ഷനിൽ ഒരു തിരുത്തു മാത്രമാണു പറഞ്ഞത്, അദ്ദേഹത്തെ വിമർശിച്ചിട്ടില്ല.’’– മുൻ ഇന്ത്യൻ താരം വ്യക്തമാക്കി. 

നേരത്തേ അശ്വിന്റെ ബോളിങ്ങിനെ ലക്ഷ്മണ്‍ ശിവരാമകൃഷ്ണൻ പരിഹസിച്ചിരുന്നു. ധോണിയില്ലായിരുന്നെങ്കിൽ അശ്വിൻ അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്നായിരുന്നു ലക്ഷ്മണിന്റെ വിമര്‍ശനം. 

‘Tried calling him a few times…no reply. That’s the respect we former cricketers get’: Laxman Sivaramakrishnan takes a jibe at R Ashwin ahead of his 100th Test

MORE IN SPORTS
SHOW MORE