ടോണി എളുപ്പമാക്കി; ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റ് ജയം

Tony-de-Zorzi-celebrates-af
SHARE

പോര്‍ട്ട് എലിസബത്ത് ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ്  ജയം. സെഞ്ചുറി നേടിയ ഓപ്പണര്‍ ടോണി ഡി സോര്‍സിയാണ് ദക്ഷിണാഫ്രിക്കന്‍ ജയം എളുപ്പമാക്കിയത്. 9 ഫോറും 6 സിക്സറും നേടിയാണ് ടോണി സെഞ്ചുറി നേടിയത്. മറ്റൊരു ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്സ് 52 റണ്‍സെടുത്ത് പുറത്തായി. ആര്‍ഷ്ദീപ് സിങ്ങിനായിരുന്നു വിക്കറ്റ്. നേരത്തെ ആദ്യം ബാറ്റുചെയ്ത ആദ്യം ബാറ്റുചെയ്ത ഇന്ത്യ 211 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായി. സായി സുദര്‍ശന്‍ 62 റണ്‍സും ക്യാപ്റ്റന്‍ കെ.എല്‍.രാഹുല്‍ 56 റണ്‍സും നേടി. മറ്റാര്‍ക്കും തിളങ്ങാനായില്ല. സ‍ഞ്ജു സാംസണ്‍ 12 റണ്‍സെടുത്ത് പുറത്തായി. നന്‍ഡ്രേ ബര്‍ഗര്‍ മൂന്നുവിക്കറ്റ് വീഴ്ത്തി.

South Africa win by eight wickets against India in Port Elizabeth ODI

MORE IN SPORTS
SHOW MORE