ലേലത്തില്‍ തിളങ്ങി പ്രാദേശിക താരങ്ങള്‍; സമീര്‍ റിസ്വിക്ക് 8.40 കോടി

ipl
SHARE

ഐപിഎല്‍ താരലേലത്തില്‍ കോടികള്‍ വാരിക്കൂട്ടി പ്രാദേശിക മല്‍സരങ്ങളില്‍ തിളങ്ങിയ താരങ്ങള്‍. ഇന്ത്യയ്ക്കായി ഒരു മല്‍സരം പോലും കളിക്കാത്ത ഉത്തര്‍പ്രദേശ് താരം സമീര്‍ റിസ്വിക്കായി ചെന്നൈ ചെലവഴിച്ചത് 8.40 കോടി രൂപ.  ധോണിയുെട നാട്ടില്‍ നിന്നുള്ള രണ്ട് യുവ വിക്കറ്റ് കീപ്പര്‍മാര്‍ക്കായും ടീമുകള്‍ മല്‍സരിച്ചതോടെ ഇരുവര്‍ക്കും കോടികള്‍ ലഭിച്ചു. 

കുമാര്‍ കുശാഗ്ര, റോബന്‍ മിന്‍സ്... എം.എസ് ധോണിയെ കണ്ടുവളര്‍ന്ന രണ്ട് ജാര്‍ഖണ്ഡുകാര്‍. അടിസ്ഥാന വില 20 ലക്ഷം മാത്രമായിരുന്ന  മിന്‍സിനായി ആദ്യ രംഗത്തെത്തിയത് ധോണിയുടെ ചെന്നൈ. എന്നാല്‍ പിന്നാലെ മുംൈബയും ഗുജറാത്തും മല്‍സരിച്ചതോടെ 21 കാരന്റെ വില ലക്ഷം കടന്ന് കോടിയിലേയ്ക്കെത്തി. 3.20 കോടി രൂപയ്ക്ക് റോബിന്‍ മിന്‍സ് ഗുജറാത്ത് ടൈറ്റന്‍സിലേക്ക്. വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍ത്തടിച്ച് ശ്രദ്ധനേടിയ കുമാര്‍ കുശാഗ്ര 20 ലക്ഷത്തില്‍ നിന്നെത്തിയ് 7.20 കോടിയില്‍. സ്വന്തമാക്കിയത് ഡല്‍ഹി ക്യാപിറ്റല്‍സ്.  ഫിനിഷര്‍ ശുഭം ഡ്യൂബെയ്ക്കായി രാജസ്ഥാന്‍ ചെലവഴിച്ചത് 5.80 കോടി രൂപ.  പേസ് ബോളര്‍ ശിവം മാവിക്ക് ലഭിച്ചത് 6.40 കോടി. ഇനി തട്ടകം ലക്നൗ സൂപ്പര്‍ ജെയിന്റ്സ്. ഉത്തര്‍പ്രദേശ് ട്വന്റി 20 ലീഗിലെ മികവാണ് സമീര്‍ റിസ്വിയെ കോടീശ്വരനാക്കിയത്. ഇരുപത് ലക്ഷം രൂപ അടിസ്ഥാന വിലയില്‍ നിന്ന് റിസ്വിയെ ചെന്നൈ സ്വന്തമാക്കിയത് 8.40 കോടി രൂപയ്ക്ക്.  കേരളത്തിനായി കളിക്കുന്ന ശ്രേയസ് ഗോപാലിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. മറ്റ് മലയാളി താരങ്ങള്‍ക്കായി ഒരുടീമും രംഗത്തുവന്നില്ല

IPL auction 2023 most expensive players

MORE IN SPORTS
SHOW MORE