പണം വാരുന്നത് ആരെല്ലാം?; ഐപിഎല്‍ താര ലേലം ഇന്ന്

ipl-auction
SHARE

ഐപിഎല്‍ താരലേലം ഇന്ന് ദുബായില്‍. ലോകകപ്പ് ഫൈനലിലെ ഹീറോ ട്രാവിസ് ഹെഡും ലോകകപ്പിലെ താരോദയം രചിന്‍ രവീന്ദ്രയുമായിരിക്കും ഇക്കുറി ക്ലബുകളുടെ നോട്ടപ്പുള്ളികളെന്നാണ് പ്രതീക്ഷ. രണ്ടുകോടി രൂപ അടിസ്ഥാന വിലയുള്ള  23 പേരില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണുള്ളത്. ദുബായിലെ കൊക്കക്കോള അരീനയില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ രണ്ടരയ്ക്കാണ് താരലേലം.  

കഴിഞ്ഞ തവണ ലേലപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും വേണ്ടാതിരുന്ന താരമാണ് ട്രാവിസ് ഹെഡ്. ഇക്കുറി ലോകകപ്പ് ഫൈനലില്‍ അടിച്ചുതകര്‍ത്ത് ഇന്ത്യയെ തോല്‍പിച്ചു കളഞ്ഞ ഹെഡ് അടിസ്ഥാനവില രണ്ടുകോടി രൂപയുളള താരങ്ങളുടെ കൂട്ടത്തിലാണ്. ഏഴ് ഓസ്ട്രേലിയന്‍ താരങ്ങളാണ് രണ്ടുകോടി പട്ടികയിലുള്ളത്. ഷാര്‍ദുല്‍ ഠാക്കൂര്‍, ഹര്‍ഷല്‍ പട്ടേല്‍ ഉമേഷ് യാദവ് എന്നിവരാണ് കൂടുതല്‍ വിലയുള്ള ഇന്ത്യന്‍ താരങ്ങള്‍.  

യുവതാരങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ജെറാള്‍ഡ് കോട്സീ, ന്യൂസീലന്‍ഡിന്റെ രചിന്‍ രവീന്ദ്ര, ശ്രീലങ്കയുടെ ദില്‍ഷന്‍ മധുശങ്ക എന്നിവര്‍ക്കുവേണ്ടിയും ടീമുകള്‍ പണമെറിയാന്‍ കാത്തിരിക്കുകയാണെ്.  രചിന്‍ രവീന്ദ്രയാകട്ടെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത് അന്‍പത് ലക്ഷം രൂപ മാത്രമാണ്.  10 ഫ്രാഞ്ചൈസികള്‍ക്കും ചേര്‍ന്ന് 265 കോടി രൂപയോളമാണ് ലേലത്തില്‍ ചെലവിടാനാവുക. 38.15 കോടി കൈവശമുള്ള ഗുജറാത്ത് ടൈറ്റന്‍സാണ് കൂട്ടത്തിലെ സമ്പന്നര്‍.  സണ്‍റൈസേഴ്സിന് 34 കോടിയും കൊല്‍ക്കത്തയ്ക്ക് 32 കോടിയും ചെന്നൈയ്ക്ക് 31 കോടിയും കൈവശമുണ്ട്.  കൊല്‍ക്കത്തയ്ക്കാണ് ഏറ്റവുമധികം താരങ്ങളെ സ്വന്തമാക്കാനാവുക. 12 പേരെ. ചെന്നൈ, ബാംഗ്ലൂര്‍, ലക്നൗ, ഹൈദരാബാദ് ടീമുകള്‍ക്ക് വേണ്ടത് ആറ് താരങ്ങളെ. 

MORE IN SPORTS
SHOW MORE