സ്റ്റാര്‍ക്കും കമിന്‍സും 14 കോടിക്ക് മുകളില്‍ നേടും; അശ്വിന്റെ പ്രവചനം

ashwin
SHARE

ഇത്തവണത്തെ ഐപിഎല്‍ താര ലേലത്തില്‍ 14 കോടി രൂപയ്ക്ക് മുകളില്‍ പണം ലഭിക്കാന്‍ സാധ്യതയുള്ള രണ്ട് താരങ്ങളെ പ്രവചിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഓസ്ട്രേലിയന്‍ പേസ് സഖ്യം കമിന്‍സിനും മിച്ചല്‍ സ്റ്റാര്‍ക്കിനും താര ലേലത്തില്‍ 14 ലക്ഷത്തിന് മുകളില്‍ വില ലഭിക്കും എന്നാണ് അശ്വിന്‍ പറയുന്നത്. പഞ്ചാബ് കിങ്സ് റിലീസ് ചെയ്ത ഷാരൂഖ് ഖാന് പത്ത് കോടിക്കും 14 കോടിക്കും ഇടയില്‍ വില വരുമെന്നും അശ്വിന്‍ പ്രവചിക്കുന്നു. 

cummins-pat

ലോകകപ്പില്‍ മികവ് കാണിച്ച ന്യൂസിലന്‍ഡിന്റെ രചിന്‍ രവീന്ദ്രയ്ക്ക് നാല് കോടിക്കും ഏഴ് കോടിക്കും ഇടയിലാവും താര ലേലത്തില്‍ വില ഉയരുക എന്നാണ് അശ്വിന്റെ വാക്കുകള്‍. പേസര്‍ ഹര്‍ഷല്‍ പട്ടേലിന് ഏഴ് കോടിക്കും 10 കോടിക്കും ഇടയിലാവും പ്രതിഫലം. ഹര്‍ഷലിന്റേത് പോലെ ദക്ഷിണാഫ്രിക്കയുടെ ജെറാല്‍ഡ് കോറ്റ്സിയ്ക്കും ഏഴ് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് അശ്വിന്‍ വില പ്രവചിക്കുന്നത്. 

rachin-ravindra

എന്നാല്‍ ലോകകപ്പ് ഫൈനലിലെ ഓസ്ട്രേലിയയുടെ ഹീറോ ട്രാവിസ് ഹെഡ്ഡിന് നാല് കോടിക്ക് മുകളില്‍ പ്രതിഫലം ഉയരില്ല. ഉമേഷ് യാദവിന് നാല് കോടിക്കും ഏഴ് കോടിക്കും ഇടയില്‍ വില ലഭിച്ചേക്കാം എന്നും തന്റെ വിഡിയോയില്‍ അശ്വിന്‍ പറയുന്നു.

MORE IN SPORTS
SHOW MORE