'ലക്ഷ്യമിട്ടത് 400നുള്ളില്‍ ഒതുക്കാന്‍'; ദക്ഷിണാഫ്രിക്കയ്ക്കെതിരായ തന്ത്രം പറഞ്ഞ് അര്‍ഷ്ദീപ്

arshdeep-singh-sanju
SHARE

പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 400ന് ഉള്ളില്‍ ഒതുക്കാനാണ് സഹതാരം ആവേശ് ഖാനൊപ്പം തന്ത്രം മെനഞ്ഞതെന്ന് ഇന്ത്യന്‍ ഇടംകയ്യന്‍ സീമര്‍ അര്‍ഷ്ദീപ് സിങ്. എന്നാല്‍ അര്‍ഷ്ദീപും ആവേശം ഖാനും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ 9 വിക്കറ്റുകള്‍ പിഴുതപ്പോള്‍ തങ്ങളുടെ ഇഷ്ട ഗ്രൗണ്ടായ വാന്‍ഡറേഴ്സില്‍ 116 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്താവുകയായിരുന്നു. 

'അക്ഷറും ആവേശും ഞാനും കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിക്കുന്നതിന് ഇടയില്‍ പിങ്ക് ജഴ്സിയില്‍ കളിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക എത്രമാത്രം അപകടകാരികളാണ് എന്ന കാര്യമാണ് സംസാരിച്ചത്. 400 എന്ന സ്കോറിനുള്ളില്‍ ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടുന്നതിനെ കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചത്. എന്നാല്‍ പിച്ചിലെ ഈര്‍പ്പം മനസിലായതോടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കാതെ പന്തെറിയാനാണ് ശ്രമിച്ചത്. അത് ഫലം കണ്ടു', മല്‍സരശേഷം അര്‍ഷ്ദീപ് പറയുന്നു.

arshdeep-singh

തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്താനായി. ആവേശിനും അതിന്റെ ക്രഡിറ്റ് നല്‍കണം. വിക്കറ്റ് വീഴ്ത്തുക വഴി ആവേശ് തന്റെ മേലുള്ള സമ്മര്‍ദം കുറച്ചതായും അര്‍ഷ്ദീപ് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിന് മുന്‍പ് മൂന്ന് മല്‍സരങ്ങളില്‍ വിക്കറ്റ് വീഴ്ത്താനാവാതെയാണ് അര്‍ഷ്ദീപ് കളിച്ചത്.   37 റണ്‍സ് മാത്രം വഴങ്ങിയാണ് വാന്‍ഡറേഴ്സ് ഏകദിനത്തില്‍ അര്‍ഷ്ദീപ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. 8-3-27-4 എന്ന ഫിഗറിലൂടെ ആവേശ് ഖാനും കയ്യടി നേടി. 

ഇതിന് മുന്‍പ് പിങ്ക് ജഴ്സിയില്‍ കളിച്ച 11 ഏകദിനങ്ങളില്‍ ഒന്‍പതിലും ദക്ഷിണാഫ്രിക്ക ജയം പിടിച്ചിരുന്നു. 2015ല്‍ വിന്‍ഡിസിന് എതിരെ പിങ്ക് ജഴ്സിയില്‍ ദക്ഷിണാഫ്രിക്ക ഇറങ്ങിയ കളിയില്‍ 149 റണ്‍സുമായി ഡിവില്ലിയേഴ്സ് വെടിക്കെട്ട് ബാറ്റിങ് നടത്തിയിരുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 439 റണ്‍സ് ആണ് ഈ കളിയില്‍ ദക്ഷിണാഫ്രിക്ക സ്കോര്‍ ചെയ്തത്. 

MORE IN SPORTS
SHOW MORE