സഞ്ജു ഇന്നിറങ്ങും; ഏത് പൊസിഷനിൽ?

ചിത്രം: FB, Sanju Samson

നാലുമാസത്തെ ഇടവേളയ്ക്കുശേഷം സഞ്ജു സാംസൺ ഇന്ന് രാജ്യാന്തര മൽസരത്തിനിറങ്ങും. ദക്ഷിണാഫ്രിക്കയ്​ക്കെതിരായ  ആദ്യ ഏകദിനത്തിനുള്ള അന്തിമ ഇലവനിൽ സഞ്ജുവിനെ ഉൾപ്പെടുത്തി. മധ്യനിരയിലായിരിക്കും സഞ്ജുവിന്‍റെ സ്ഥാനം. അഞ്ചാമതോ ആറാമതോ സഞ്ജു ബാറ്റ് ചെയ്യുമെന്ന് ക്യാപ്റ്റൻ കെ.എൽ.രാഹുൽ അറിയിച്ചു. ഏകദിനങ്ങളിൽ കൂടുതലും മധ്യനിരയിലാണ് സഞ്ജു ബാറ്റ് ചെയ്തിട്ടുള്ളത്. ഫിനിഷർ റോളിലാണ് സഞ്ജുവിന്‍റെ മികവ് ടീം പ്രതീക്ഷിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളുമായി താരം പൊരുത്തപ്പെട്ടുകഴിഞ്ഞുവെന്നാണ് പ്രാക്ടീസ് സെഷനുകൾ നിരീക്ഷിച്ച കമന്‍റേറ്റർമാരടക്കമുളളവരുടെ അഭിപ്രായം.

ഈ വർഷം ഇതുവരെ രണ്ടേ രണ്ട് ഏകദിന രാജ്യാന്തര മൽസരങ്ങളിലേ സഞ്ജു സാംസൺ കളിച്ചിട്ടുള്ളു. വെസ്റ്റിൻഡീസിനെതിരെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നടന്ന പരമ്പരയിൽ ആദ്യമൽസരത്തിൽ 9 റൺസ് മാത്രമെടുത്ത സഞ്ജു രണ്ടാം ഏകദിനത്തിൽ അർധസെഞ്ചറി നേടി. മൂന്നുവർഷത്തെ ഏകദിന കരിയറിൽ സഞ്ജു സാംസൺ 13 മൽസരങ്ങൾ കളിച്ചു. 12 ഇന്നിങ്സുകളിൽ നിന്ന് 3 അർധസെഞ്ചറി ഉൾപ്പെടെ 390 റൺസ് നേടി. 55.71 റൺസാണ് ശരാശരി. സ്ട്രൈക്ക് റേറ്റ് 104. 2022 ഒക്ടോബർ ആറിന് ലഖ്നൌവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുറത്താകാതെ നേടിയ 86 റൺസാണ് ഉയർന്ന സ്കോർ. കരിയറിൽ ആകെ 19 സിക്റുകളും 27 ഫോറുകളും സഞ്ജുവിന്‍റെ പേരിലുണ്ട്. 

സഞ്ജു സാംസണിന്‍റെ ഏകദിന കരിയർ

1. Vs ശ്രീലങ്ക - 2021 ജൂലൈ  -  46 റൺസ് - 1 സ്റ്റംപിങ്

2. Vs വെസ്റ്റിൻഡീസ് - 2022 ജൂലൈ  -  12 റൺസ് - 1 ക്യാച്ച്

3. Vs വെസ്റ്റിൻഡീസ് - 2022 ജൂലൈ  -  54 റൺസ്

4. Vs വെസ്റ്റിൻഡീസ് - 2022 ജൂലൈ  - 6* റൺസ്

5. Vs സിംബാബ് വെ - 2022 ഓഗസ്റ്റ്  -  ബാറ്റ് ചെയ്തില്ല - 2 ക്യാച്ച്

6. Vs സിംബാബ് വെ - 2022 ഓഗസ്റ്റ്  -  43* റൺസ് - 3 ക്യാച്ച്

7. Vs സിംബാബ് വെ - 2022 ഓഗസ്റ്റ്  -  15 റൺസ്

8. Vs ദക്ഷിണാഫ്രിക്ക - 2022 ഒക്ടോബർ  -  86* റൺസ്

9. Vs ദക്ഷിണാഫ്രിക്ക - 2022 ഒക്ടോബർ  -  30* റൺസ്

10. Vs ദക്ഷിണാഫ്രിക്ക - 2022 ഒക്ടോബർ  -  2* റൺസ്

11. Vs ന്യൂസീലാൻഡ് - 2022 നവംബർ  -  36 റൺസ്

12. Vs വെസ്റ്റിൻഡീസ് - 2023 ജൂലൈ  -  9 റൺസ്

13. Vs വെസ്റ്റിൻഡീസ് - 2023 ഓഗസ്റ്റ്  -  51 റൺസ്

India captain KL Rahul says Sanju Samson will bat at No. 5 or 6 against South Africa