ലോക ടെസറ്റ് ചാംപ്യന്‍ഷിപ്പ്; ഓസീസ് പേസ് ആക്രമണത്തില്‍ തകര്‍ന്ന് ഇന്ത്യന്‍ മുന്‍നിര

final day
SHARE

ലോക ടെസറ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസ് പേസ് ആക്രമണത്തില്‍ തകര്‍ന്ന് ഇന്ത്യന്‍ മുന്‍നിര. മൂന്നാം ദിനമായ ഇന്ന് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയില്‍ ഇന്ത്യ ബാറ്റിങ് പുനരാരംഭിക്കും. ഓസീസ് സ്കോറിനേക്കാള്‍ 318 റണ്‍സ് പിന്നിലാണ് ഇന്ത്യ.  സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയാണ്  ഓസ്ട്രേലിയയെ 469 റണ്‍സ് ഒന്നാം ഇന്നിങ്സ് സ്കോറിലേയ്ക്ക് നയിച്ചത്. 71 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് നാലുവിക്കറ്റ് നഷ്ടം. രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി പാറ്റ് കമ്മിന്‍സിന്റെ ആദ്യപ്രഹരം. ഗില്ലിനെ ഞെട്ടിച്ച് സ്കോട് ബോളണ്ട് 

ഫൈനലിനായി കൗണ്ടി ക്രിക്കറ്റ് കളിച്ച തയ്യാറെടുത്ത പൂജാരയ്ക്ക് നേടാനായത് 14 റണ്‍സ് മാത്രം.  രഹാനെ – ജഡേജ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യന്‍ സ്കോര്‍ 140 കടത്തി. രണ്ടാം ദിനം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 51 പന്തില്‍ 48 റണ്‍സെടുത്ത ജഡേജയെ സ്മിത്തിന്റെ കൈകളിലെത്തിച്ച് ലയണ്‍. 

229 പന്തില്‍ നിന്നാണ് സ്മിത്ത് കരിയറിലെ 31ാം ടെസ്റ്റ്  സെഞ്ചുറി നേടിയത്. 163 റണ്‍സെടുത്ത് ട്രാവിസ് ഹെഡും 121 റണ്‍സെടുത്ത് സ്മിത്തും പുറത്തായി. ഇരുവരും ചേര്‍ന്ന് 285 റണ്‍സാണ് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. നാലുവിക്കറ്റ് വീഴ്ത്തി മുഹമ്മദ് സിറാജ് 

In the World Tess Championship final, the Indian top team was crushed by the Aussies' pace attack

MORE IN SPORTS
SHOW MORE