
ഇന്ത്യന്‍ ക്രിക്കറ്റിന് ദൈവം നല്‍കിയ സമ്മാനമാണ് സഞ്ജു സാംസണ്‍ എന്നാണ് ആളുകള്‍ പറയുന്നത്. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ സഞ്ജു മുതലാക്കുന്നില്ല. ആ യാഥാര്‍ഥ്യം ഈ ആളുകള്‍ ഉള്‍ക്കൊള്ളുന്നില്ല...സഞ്ജു സാംസണിനെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരവും ക്രിക്കറ്റ് വിദഗ്ധനുമായ ആകാശ് ചോപ്രയുടെ വാക്കുകള്‍ ഇങ്ങനെ.
ഇന്ത്യന്‍ ക്രിക്കറ്റ് വളരെ കൗതുകകരമാണ്. ഇവിടെ രൂപപ്പെടുന്ന അന്തരീക്ഷമാണ് കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതും. ചിലപ്പോഴത് സത്യത്തേക്കാള്‍ ശക്തമായതാവും. സഞ്ജുവിന് വലിയ ആരാധക പിന്തുണയുണ്ട്. ഡിജിറ്റല്‍ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. സഞ്ജു വരുന്നയിടത്ത് ഡിജിറ്റല്‍ സ്വാധീനമുണ്ട്. നന്നായി കളിക്കുമ്പോള്‍ ബാറ്റിങ് എത്ര അനായാസമാണ് എന്ന തോന്നലുണ്ടാക്കും സഞ്ജു. തന്റെ ടീമിനെ രഞ്ജി, ഐപിഎല്‍ ഫൈനലിലേക്ക് എത്തിച്ചു, ആകാശ് ചോപ്ര പറയുന്നു.
ഇന്ത്യക്കായി കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചു. എന്നാല്‍ അതെല്ലാം പ്രയോജനപ്പെടുത്താനായില്ല. എന്നാല്‍ ഈ യാഥാര്‍ഥ്യം ആരാധകര്‍ മനസിലാക്കുന്നില്ല. നിലവില്‍ അവസരങ്ങള്‍ അധികം ലഭിക്കില്ലെന്ന് സഞ്ജു മനസിലാക്കി കഴിഞ്ഞു. സഞ്ജുവിനെ കളിപ്പിച്ചാല്‍ എല്ലാം ശരിയാവും എന്നാണ് ആളുകള്‍ പറയുന്നത്. ലോകകപ്പ് ഫൈനല്‍ ജയിച്ചാനെ എന്ന് പോലും അവര്‍ പറയുന്നു. എന്നാല്‍ ബൗളര്‍മാര്‍ക്ക് അന്ന് മികവ് കാണിക്കാന്‍ സാധിക്കാതെ പോയതാണ് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളൊന്നും ഈ പറയുന്നവര്‍ കാര്യമാക്കുന്നില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.