ഫുട്ബോളില്‍ നിന്ന് വിരമിച്ച ഗരത് ബെയില്‍ ഗോള്‍ഫിലേയ്ക്ക്

gale-golf
SHARE

ഫുട്ബോളില്‍ നിന്ന് വിരമിച്ച ഗരത് ബെയില്‍ ഗോള്‍ഫിലേയ്ക്ക്.  പെബിള്‍ ബീച്ച് ടൂര്‍ണമെന്റിലാകും ബെയിലിന്റെ പ്രഫഷണല്‍ ഗോള്‍ഫ് അരങ്ങേറ്റം. 73 കോടി രൂപയാണ് ടൂര്‍ണമെന്റിലെ സമ്മാനത്തുക.

ഗോള്‍ഫിനോടുള്ള ഇഷ്ടം റയല്‍ മഡ്രിഡ് താരമായിരിക്കെ വെളിപ്പെടുത്തിയതാണ് ഗരത് ബെയില്‍. 2020 യൂറോ കപ്പ് യോഗ്യനേടിയ ശേഷം വെയില്‍സ് .... ഗോള്‍ഫ്... മാഡ്രിഡ് ഇന്‍ ദാറ്റ് ഓഡര്‍ എന്നെഴുതിയ പതാകയുമായാണ് ബെയില്‍ ജയമാഘോഷിച്ചത്.

മഡ്രിഡിനും മുന്നില്‍ നില്‍ക്കും തനിക്ക് ഗോള്‍ഫ് എന്ന് ബെയില്‍ പറഞ്ഞത് വിവാദമായിരുന്നു. ഇപ്പോള്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ച് രണ്ടാഴ്ച്ചയ്ക്കകം പി ജി എ ടൂര്‍ണമന്റില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് ബെയില്‍. യു.എസ്.ഓപ്പണ്‍ ചാംപ്യന്‍ മാറ്റ് ഫിറ്റ്സ്പാട്രിക്, ജോര്‍ഡന്‍ സ്പീത്ത്, ലൂക് ഡൊണാള്‍ഡ് തുടങ്ങിയ വമ്പന്‍മാര്‍ മല്‍സരിക്കുന്ന പെബിള്‍ ബീച്ച് ടൂര്‍ണമന്റിലാണ് ബെയിലും മല്‍സരിക്കാനൊരുങ്ങുന്നത്.

ഫെബ്രുവരി രണ്ടുമുതല്‍ അഞ്ചുവരെ നടക്കുന്ന ടൂര്‍ണമെന്റില്‍ 156 താരങ്ങള്‍ പങ്കെടുക്കും. 

Gareth-Bale-to-golf

MORE IN SPORTS
SHOW MORE