ഓസ്ട്രേലിയന്‍ ഓപ്പണില്‍ എലീന റിബാക്കിന – അരീന സബലങ്ക ഫൈനല്‍

austrailam-open-tennis
SHARE

ഓസ്ട്രേലിയന്‍ ഓപ്പണില്‍ എലീന റിബാക്കിന – അരീന സബലങ്ക ഫൈനല്‍. പുരുഷവിഭാഗത്തില്‍  ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങുന്ന നൊവാക് ജോക്കോവിച്ചിന് സെമിയില്‍ സീഡ് ചെയ്യപ്പെടാത്ത അമേരിക്കന്‍ താരം ടോമി പോളാണ് എതിരാളി. 

ഒരു പതിറ്റാണ്ടിന് ശേഷം െമല്‍ബണ്‍ പാര്‍ക്കില്‍ വിക്ടോറിയ അസറങ്ക നടത്തിയ വിജയക്കുതിപ്പിന് സെമിഫൈനലില്‍ അവസാനം. വിമ്പിള്‍ഡന്‍ ചാംപ്യന്‍ എലീന റിബാക്കിന നേരിട്ടുള്ള സെറ്റുകള്‍ക്ക് അസറങ്കയെ തോല്‍പിച്ച് ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലേയ്ക്ക്.

ആദ്യ സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ടൈബ്രേക്കര്‍ വേണ്ടുവന്നു റിബക്കിയ്ക്ക് സെറ്റ് സ്വന്തമാക്കാന്‍. രണ്ടാം സെറ്റില്‍ അവസാനനിമിഷം അസറങ്കയുടെ തിരിച്ചടി കണ്ടെങ്കിലും 6–3ന് റിബാക്കിന ജയിച്ചുകയറി. പോളണ്ടിന്റെ  മാഗ്ദ ലിനെറ്റിനെ തോല്‍പിച്ചാണ് അഞ്ചാം സീഡ് അരീന സബലങ്ക ആദ്യഗ്രാന്‍സ്ലാം ഫൈനലുറപ്പിച്ചത്.

പുരുഷവിഭാഗം ആദ്യ സെമിയില്‍ സ്റ്റെഫാനോസ് സിസിപാസിന് കാരന്‍ കച്ചനോവാണ് എതിരാളി. രണ്ടുമണിക്കാണ് ജോക്കോവിച്ച് – ടോമി പോള്‍ രണ്ടാം സെമിഫൈനല്‍.

MORE IN SPORTS
SHOW MORE