ഓട്ടോഗ്രാഫിന് പകരം ഓര്‍ത്തുവയ്ക്കാനൊരു സമ്മാനം; ആരാധകരെ വിസ്മയിപ്പിച്ച് സിസിപാസ്

tsitsipas
SHARE

മല്‍സരം കാണാനെത്തുന്ന ആരാധകര്‍ക്ക് ഒരു സമ്മാനവും നല്‍കിയാണ് ഗ്രീക്ക് താരം സ്റ്റേഫാനോസ് സിസിപാസ് കോര്‍ട്ടില്‍ നിന്ന് മടങ്ങുന്നത്. ഓട്ടോഗ്രാഫിന് പകരമായാണ് സിസിപാസ് ആരാധകര്‍ക്ക് എന്നും ഓര്‍ത്തുവയ്ക്കാന്‍ പാകത്തിനൊരു സമ്മാനം കൈമാറുന്നത്.

ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതാണ് മല്‍സരശേഷം ടെന്നിസ് കോര്‍ട്ടിലെ പതിവ്.  ഓസ്ട്രേലിയന്‍ ഓപ്പണില്‍ അല്‍പം ക്രിയേറ്റീവാകുകയാണ് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിസിപാസ്. സ്വന്തം കയ്യൊപ്പ് പതിച്ച പോസ്റ്റ് കാര്‍ഡാണ് ആരാധകര്‍ക്ക് മല്‍സരശേഷം സിസിപാസ് കൈമാറുന്നത്.

ഈ വര്‍ഷം അപരാജിത കുതിപ്പ് നടത്തുന്ന സിസിസപാസ് ഒരു സെറ്റുപോലും കൈവിടാതെയാണ് നാലാം റൗണ്ടിലെത്തിയത്. പ്രീക്വാര്‍ട്ടറില്‍ അഞ്ചു സെറ്റ് പോരാട്ടത്തില്‍ യാനിക് സിന്നറെ മറികടന്നു. ഇന്നത്തെ ക്വാര്‍ട്ടറില്‍ യിരി ലെഹച്ച്കയാണ് സിസിപാസിന്റെ എതിരാളി.

MORE IN SPORTS
SHOW MORE