നടുറോഡിൽ കാമുകി മുഖത്തടിച്ചു; ക്ലർക്കിനെ കമൻററി പാനലിൽ നിന്ന് വെട്ടാൻ ബിസിസിഐ

clarke12
SHARE

പങ്കാളി ജേഡ് യാർബോയുമായി നടുറോഡിൽ വെച്ച് ഏറ്റുമുട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലെത്തിയതിന് പിന്നാലെ ഓസ്ട്രേലിയൻ മുൻ നായകൻ മൈക്കൽ ക്ലർക്കിന് മറ്റൊരു തിരിച്ചടി കൂടി. ഫെബ്രുവരിയിൽ ആരംഭിക്കുന്ന ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള കമൻററി ടീമിൽ നിന്ന് ക്ലർക്കിനെ പുറത്താക്കിയേക്കും. 

ക്യൂൻസ് ലൻഡിലെ തങ്ങളുടെ വേനൽ അവധിക്കിടയിലാണ് പങ്കാളി ജേഡുമായി തന്റെ മുൻ കാമുകിയെ ചൊല്ലി ക്ലർക്ക് കൊമ്പുകോർത്തത്. സെലിബ്രിറ്റി ഫാഷൻ ഡിസൈനറായ പിപ് എഡ്വേർഡ്സാണ് ക്ലർക്കിന്റെ മുൻ കാമുകി. എഡ്വേർഡ്സുമായി ക്ലർക്ക് ഇപ്പോഴും ബന്ധം തുടരുന്നതായാണ് ജേഡ് ആരോപിക്കുന്നത്. ഇന്ത്യയിലേക്ക് തനിക്കൊപ്പം വരാൻ പിപ് എഡ്വേർഡ്സനെ ക്ലർക്ക് ക്ഷണിച്ച സന്ദേശങ്ങളും ജേഡ് താരത്തിന് മുൻപിൽ കാണിക്കുന്നുണ്ട്.

ആരോപണങ്ങൾ നിഷേധിച്ച ക്ലർക്കിന്റെ മുഖത്ത് ജേഡ് നിരവധി വട്ടം അടിച്ചു. ടെലിഗ്രാഫ് ആണ് സംഭവത്തിന്റെ വിഡിയോ പുറത്തുവിട്ടത്. ഇതോടെ ക്ലർക്കുമായുള്ള സ്പോൺസർഷിപ്പ് ഡീലിൽ നിന്ന് പലരും പിന്മാറിയതായാണ് വിവരം. ഇതിനൊപ്പമാണ് ബോർഡർ–ഗാവസ്കർ ട്രോഫിയിലെ കമൻററി പാനലിൽ നിന്നും ക്ലർക്കിനെ മാറ്റിയേക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത്.

ബിസിസിഐയും, സ്റ്റാർ സ്പോർട്സിനുമാണ് കമൻററി പാനലിനെ തീരുമാനിക്കാനുള്ള അധികാരം.  സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ മുൻ നായകന് എതിരായ ആരോപണങ്ങളിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അന്വേഷണം തുടങ്ങിയതായാണ് വിവരം.

Michael clark may loose india-australia commentary contract

MORE IN SPORTS
SHOW MORE