രണ്ടു പതിറ്റാണ്ടായി കൈവിട്ട കിരീടം ഇത്തവണ നേടിയെടുക്കും; ആത്മവിശ്വാസത്തിൽ ആര്‍സനല്‍

arsenal
SHARE

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിലേക്ക് കുതിക്കുകയാണ് ആര്‍സനല്‍. സീസണ്‍ പകുതിയോടടുക്കുമ്പോള്‍ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ അഞ്ച് പോയന്‍റ് മുന്നിലാണ് ഗണ്ണേഴ്സ്. രണ്ടു പതിറ്റാണ്ടായി കൈവിട്ട കിരീടം ഇത്തവണ നേടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മൈക്കിള്‍ അര്‍ട്ടേറ്റയ്ക്കും കൂട്ടര്‍ക്കും ഇത് തിരിച്ചുവരവിന്‍റെ സീസണ്‍. സീസണിന്‍റെ തുടക്കത്തില്‍ ആരും കിരീട പ്രതീക്ഷ വയ്ക്കാത്ത ടീം പതിനെട്ട് റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 47 പോയിന്‍റാണ് ഗണ്ണേഴ്സിന്‍റെ സമ്പാദ്യം. തോറ്റത് ഒരൊറ്റ മല്‍സരത്തില്‍ മാത്രം. 

രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ എട്ട് പോയിന്‍റിന്‍റെ ലീഡ്.  19 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പ്രീമിയര്‍ ലീഗ് കിരീടമെന്ന നേട്ടത്തിനരികെയാണ് ടീം. 2003–04 സീസണിലാണ് ആര്‍സനല്‍ അവസാനമായി പ്രീമിയര്‍ ലീഗ് കിരീടം നേടിയത്. ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ടീം ആ സീസണ്‍ പൂ‍ര്‍ത്തിയാക്കിയത്. മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ഞായറാഴ്ചയാണ് ലീഗില്‍ ടീമിന്‍റെ അടുത്ത മല്‍സരം. കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ടീം.

MORE IN SPORTS
SHOW MORE