മെസ്സിക്കെതിരെ സൗദിപ്പടയെ ക്രിസ്റ്റ്യാനോ തന്നെ നയിക്കും; കാത്തിരിപ്പ്

cr-messii-
SHARE

വര്‍ഷങ്ങൾക്ക് ശേഷം മെസ്സിയും ക്രിസ്റ്റ്യാനോയും നേർനേര്‍ക്കു നേർ ഏറ്റുമുട്ടാനിരിക്കുന്ന മത്സരത്തില്‍ സൗദി പടയെ ക്രിസ്റ്റ്യാനോ തന്നെ നയിക്കും. ജനുവരി 19 ന് നടക്കുന്ന സൗദി ഓള്‍ സ്റ്റാർ ഇലവൻ– പിഎസ്ജി മത്സരത്തില്‍ ക്രിസ്റ്റ്യാനോ നായകനായി അരങ്ങേറും. സൗദി ക്ലബുകളായ അൽ നസർ, അൽ ഹിലാല്‍ ടീമുകളുടെ താരങ്ങളാണ് സൗദി ഓള്‍ സ്റ്റാറിന് വേണ്ടി കളത്തിലിറങ്ങുക. കഴിഞ്ഞ നാലിന് ക്ലബില്‍ അവതരിപ്പിച്ച ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റ മത്സരം കൂടിയാകും ഇത്. മത്സരത്തിലെ ക്യാപ്റ്റനുള്ള ആംബാന്‍ഡ് താരത്തെ ധരിപ്പിക്കുന്ന വിഡിയോ ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

2020 ഡിസംബറിലാണ് മെസ്സിയും ക്രിസ്റ്റ്യാനോയും അവസാനമായി കണ്ടുമുട്ടിയത്. ബാഴ്‌സിലോണയും യുവാന്റസും തമ്മില്‍  ഏറ്റുമുട്ടിയ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് വിജയം യുവാന്റസിനായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ഇരു താരങ്ങളും നേര്‍ക്കുനേര്‍ കാണുന്ന മത്സരം നിര്‍ണായകമാകും.  സൗദി അറേബ്യയിലെ റിയാദില്‍ വച്ചാണ് മത്സരം.

MORE IN SPORTS
SHOW MORE