ഞാൻ ദൈവമല്ല; ബംഗ്ലദേശിനെതിരെ കളിക്ക് ഒരുങ്ങാൻ അവർ പറഞ്ഞു: സർഫ്രാസ് ഖാൻ

sarfaraz khan
SHARE

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ടീമിൽ ഇടം നേടാൻ സാധിക്കാതെ പോയതിന് പിന്നാലെ പ്രതികരണവുമായി മുംബൈ ബാറ്റർ സർഫ്രാസ് ഖാൻ. ഞാൻ ദൈവമല്ല, എല്ലാ മത്സരത്തിലും സ്കോർ ഉയർത്താൻ സാധിക്കില്ല എന്നാണ് സർഫ്രാൻ ഖാന്റെ വാക്കുകൾ.

കഴിഞ്ഞ മൂന്ന് രഞ്ജി ട്രോഫി സീസണുകളിലായി 800ന് മുകളിൽ റൺസ് സ്കോർ ചെയ്താണ് സർഫ്രാസ് ഖാൻ മിന്നും ഫോം തുടരുന്നത്. 2021–22 രഞ്ജി ട്രോഫി സീസണിൽ 982 റൺസ് ആണ് 122.75 എന്ന ബാറ്റിങ് ശരാശരിയിൽ സർഫ്രാസ് സ്കോർ ചെയ്തത്. ഡൊമസ്റ്റിക് ക്രിക്കറ്റിലെ ബാറ്റിങ് പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് എത്തുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതായി സർഫ്രാസ് ഖാൻ പറയുന്നു.

ബെംഗളൂരുവിൽ നടന്ന ര‍‍‍ഞ്ജി ട്രോഫി ഫൈനലിന് ഇടയിൽ സെലക്ടർമാരുമായി ഞാൻ സംസാരിച്ചു. ബംഗ്ലദേശിന് എതിരെ എനിക്ക് അവസരം ലഭിക്കും എന്ന് പറഞ്ഞു. അതിനായി ഒരുങ്ങാൻ അവർ നിർദേശിച്ചു. അടുത്തിടെ മുംബൈയിലെ ഹോട്ടലിൽ വെച്ച് ചേതൻ ശർമയെ കണ്ടു. നിരാശ വേണ്ട, അവസരം ലഭിക്കും എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഒരു നല്ല ഇന്നിങ്സ് കണ്ടെത്തി കഴി​ഞ്ഞാൽ എന്റെ പ്രതീക്ഷയും അവിടെ ഉയരുകയാണ്, സർഫ്രാസ് ഖാൻ പറഞ്ഞു.

ഏതാനും മത്സരങ്ങളിൽ ഞാൻ പരാജയപ്പെട്ടേക്കാം. ഇത് ക്രിക്കറ്റാണ്. ഞാൻ ദൈവമല്ല. എല്ലാ മത്സരത്തിലും എനിക്ക് സ്കോർ ചെയ്യാൻ സാധിക്കില്ല. ഫിറ്റ്നസ് പ്രശ്നങ്ങളില്ല. മുംബൈക്കായി എല്ലാ മത്സരവും ഞാൻ കളിച്ചു. വേഗത്തിൽ ഓടാൻ എനിക്കാവും. എല്ലാവരുടേയും ശരീരഭാഷ പലതാവും. യോ യോ ടെസ്റ്റ് ഞാൻ പാസായിട്ടുണ്ട്. യോ യോ ടെസ്റ്റ് പാസാവാതെ ഐപിഎൽ കളിക്കാനാവില്ല, ശരീരഭാരത്തെ ചൂണ്ടി ഉയരുന്ന വിമർശനങ്ങളോട് സർഫ്രാസ് ഖാന്റെ പ്രതികരണം ഇങ്ങനെ.

Sarfarz khan about his exclusion from indian team

MORE IN SPORTS
SHOW MORE