ഇക്കുറി സുവര്‍ണപാദുകമാര്‍ക്ക്?; ഇഞ്ചോടിഞ്ച് പോരാട്ടം

g-boot
SHARE

ക്വാര്‍ട്ടറിന്റെ ചൂടിനൊപ്പം ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടവും കടുക്കുകയാണ്. എംബാപ്പെയും മെസിയും കോഡി ഗാഗ്പോയുമെല്ലാം ഗോളടിച്ച് പട്ടികയിലുണ്ട്. അഞ്ച് ഗോളുകള്‍ നേടിയ കിലിയന്‍ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയാണ് പട്ടികയില്‍ ഒന്നാമത്. ഗോളടിക്കാതിരുന്നത് തുനീസിയക്കെതിരെ മാത്രം. ആ മല്‍സരത്തില്‍ ഫ്രാന്‍സ് തോല്‍ക്കുകയും ചെയ്തു. ഗോളടിച്ചും അടിപ്പിച്ചും മുന്നേറുകയാണ് ലയണല്‍ മെസി. മെക്സിക്കോയ്ക്കും പ്രീക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയ്ക്കും എതിരായ ഗോളുകള്‍ ടീമിനേയും ആരാധകരേയും ഒരുപോലെ ചാര്‍ജ് ചെയ്തു. ഇതുവരെ ലിയോയ്ക്ക് മൂന്ന് ഗോളുകള്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇടംപിടിക്കുമെന്ന് കരുതിയ പട്ടികയില്‍ തകര്‍പ്പന്‍ വരവറിയിച്ചത് ഗോണ്‍സാലോ റാമോസ്. റൊണാള്‍ഡോയ്ക്ക് പകരക്കാരനായി ഇറങ്ങി പ്രീക്വാര്‍ട്ടറില്‍ ഹാട്രിക്. റൊണാള്‍ഡോയുടെ നിഴലില്‍ നിന്ന് പുറത്ത് വന്ന ബ്രൂണോ ഫെര്‍ണാണ്ടസും ഗോള്‍ഡന്‍ ബൂട്ടിനായി മല്‍സരിക്കുന്നു. ബ്രൂണോയ്ക്ക് ഇതുവരെ രണ്ടുഗോള്‍. മൂന്ന് ഗോള്‍ വീതമുള്ള ബ്രസീലിന്റെ റിച്ചാലിസന്‍, ഇംഗ്ലണ്ടിന്റെ മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ബുക്കായോ സാക്ക, നെതര്‍ലന്‍ഡ്സിന്റെ കോഡി ഗാക്പോ, ഫ്രാന്‍സിന്റെ ഒളിവര്‍ ജിറൂഡെന്നിവരും സുവര്‍ണപാദുകത്തിനായി മല്‍സരിക്കുന്നു. 

18ന് കിരീടമുയര്‍ത്തുന്നതാരെന്ന് മാത്രമല്ല, ആരാകും ടൂര്‍ണമെന്റിന്റെ ടോപ് സ്കോററെന്ന് അറിയാനുള്ള കാത്തിരിപ്പ ്കൂടി ഉണ്ടാകും. ഗോള്‍നേട്ടത്തില്‍ തുല്യതപാലിച്ചാല്‍ അസിസ്റ്റ് കൂടി കണക്കാക്കിയാകും ഗോള്‍ഡന്‍ ബൂട്ടുകാരനെ തീരുമാനിക്കുക. അതിലും തുല്യത പാലിച്ചാല്‍ ഏറ്റവും കുറച്ച് സമയം കളത്തിലുണ്ടായിരുന്നത് ആരെന്ന് കണക്കാക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും സുവര്‍ണപാദുകമാര്‍ക്കെന്ന് തീരുമാനിക്കുക

MORE IN SPORTS
SHOW MORE