ഗാവിയിൽ കണ്ണുടക്കി ലിയൊനോർ; ജഴ്സി സമ്മാനിച്ച് ഗാവി

gavi
SHARE

ലോകകപ്പില്‍ മിന്നും പ്രകടനങ്ങള്‍ നടത്തുന്ന താരങ്ങളെ വമ്പന്‍ ക്ലബുകള്‍ നോക്കിവയ്ക്കുന്നത് പതിവാണ്. എന്നാല്‍ സ്പാനിഷ്താരം ഗാവിയില്‍ കണ്ണുടക്കിയത് മറ്റൊരാളാണ്.. 

ഫുട്ബോളിനേക്കാള്‍ ചൂടുളള വാര്‍ത്തയാണ് ഗോസിപ് കോളങ്ങളില്‍ നിറയുന്നത്.  സ്പാനിഷ് രാജകുമാരി ലിയൊനോറിനും ഗാവിയ്ക്കുമിടയില്‍ പ്രണയം മൊട്ടിട്ടോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രാജാവ് ഫിലിപ്പെയാണ് രാജകുമാരിയുടെ ക്രഷിനെ കുറിച്ച് ഗാവിയോട് പറഞ്ഞത്. സ്പെയ്ന്‍ കോസ്റ്ററിക്ക മല്‍സരശേഷമാണ് മകളുടെ ഇഷ്ടത്തെ കുറിച്ച് രാജാവ് ഗാവിയോട് വെളിപ്പെടുത്തിയത്. കാര്യമറിഞ്ഞപാടെ ജേഴ്സിയില്‍  സ്നേഹം പൊതിഞ്ഞ കയ്യൊപ്പ് ചാര്‍ത്തി രാജകുമാരിക്ക് കൊടുത്തയച്ചു  ഗാവി.. സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്. ലിയൊനോര്‍ രാജകുമാരിയുടെ സ്കൂള്‍ ഫോള്‍ഡര്‍ നിറയെ ഗാവിയുടെ ചിത്രങ്ങളാണത്രേ.. പ്രിന്‍സസ് ഓഫ് ഓസ്ട്രിയാസ് എന്നറിയപ്പെടുന്ന ലിയൊനാറാണ് കിരീടാവകാശി.. അഥവാ ഇരുവര്‍ക്കുമിടയില്‍ പ്രണയം സീരിയസായാല്‍, ഇരുവരും വിവാഹം കഴിച്ചാല്‍ ഗാവിക്ക് പെട്ടന്ന് ഫുട്ബോളിനോട് വിടപറയേണ്ടി വരുമത്രേ.. രാജകുടുംബത്തിന് ഒട്ടേറെ ചുമതലകളും ഉത്തരാവദിത്തങ്ങളുമുള്ളതിനാല്‍ ഫുട്ബോള്‍ കളിക്കാന്‍ ഗാവിക്ക് സമയമുണ്ടാകില്ലെന്നതാണ് കാരണമായി സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നത്. 

MORE IN SPORTS
SHOW MORE