ഇത് അഞ്ചാം ലോകകപ്പ്; ക്ലബിലെ നേട്ടം രാജ്യത്തിനായി ആവർത്തിക്കുമോ മെസി?; കാത്തിരിപ്പ്

messiwbnew
SHARE

സൂപ്പര്‍ താരം ലയണല്‍ മെസിക്കിത് അഞ്ചാം ലോകകപ്പ്. 2014ല്‍ ഫൈനലിലെത്തിയതാണ് ദേശീയ ടീമില്‍ മെസിയുടെ തകര്‍പ്പന്‍ നേട്ടം. മെസിയുടെ ബൂട്ടുകള്‍ ഗോളടിച്ച് തുടങ്ങിയാല്‍ അര്‍ജന്റീനയ്ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. ക്ലബ് ഫുട്ബോളില്‍ ഐതിഹാസിക നേടങ്ങള്‍ സ്വന്തമാക്കിയ താരമാണ് ലയണല്‍ മെസി. ഗോള്‍നേട്ടത്തില്‍ കിരീട നേട്ടത്തില്‍ കണക്കുകള്‍ക്ക് പോലും അസൂയതോന്നും മെസിയുടെ നേട്ടങ്ങള്‍ കാണുമ്പോള്‍. പക്ഷേ, ദേശീയ ടീമില്‍ പ്രത്യേകിച്ച് ലോകകപ്പില്‍ മെസിയ്കക്ക് കാര്യങ്ങള്‍ അത്ര ശരിയല്ല. നാല് ലോകകപ്പുകളിലെ 19 മല്‍സരങ്ങളില്‍ നിന്ന് 6 ഗോളുകള്‍ മാത്രമാണ് ലോകകപ്പില്‍ മെസി നേടിയത്. 

2006ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ സെര്‍ബയിക്കെതിരെയാണ് മെസിയുടെ വിശ്വവേദിയിലെ കന്നിഗോള്‍. അര്‍ജന്റീനയ്ക്കെതിരെ ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും മെസി സ്വന്തമാക്കി. 2010ല്‍ കാര്യമായി തിളങ്ങാന്‍ മെസിക്കായില്ല. പക്ഷേ 2014ല്‍ തകര്‍പ്പന്‍ പ്രകടനം നടത്തി മെസി. നാല് ഗോളുകളും ഒപ്പം മികച്ചതാരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരവും നേടിയെങ്കിലും കിരീടം നേടാനായില്ല മെസിക്കും സംഘത്തിനും. റഷ്യന്‍ ലോകകപ്പില്‍ നൈജീരയ്ക്കെതിരായ നിര്‍ണായക മല്‍സരത്തിലാണ് മെസി ഗോള്‍ നേടിയത്. എന്നാല്‍ ഫ്രാന്‍സിനെതിരായ പ്രീ ക്വാര്‍ട്ടറില്‍ തോറ്റ്  അര്‍ജന്റീന പുറത്തായി .ഇക്കുറി ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ 15 മല്‍സരങ്ങളില്‍ നിന്ന് 7 ഗോളുകളാണ് മെസി നേടിയത്. കോപ്പ കിരീടം നേടിയപ്പോള്‍ 4 ഗോളുകള്‍ക്കൊപ്പം 5 അസിസ്റ്റുമുണ്ടായിരുന്നു മെസിയുടെ പേരില്‍.  ഈ സീസണില്‍ പിഎസ്ജിക്കായി 13 മല്‍സരങ്ങളില്‍ നിന്ന് നേടിയത് 7 ഗോള്‍, അസിസ്റ്റ്  പത്തെണ്ണം. ഗോളടിച്ചും വഴിയൊരുക്കിയും മെസി തിളങ്ങിയാല്‍ കിരീടമിങ്ങ് പോരുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.

MORE IN SPORTS
SHOW MORE