സുനില്‍ ചേത്രിക്ക് ആദരവുമായി ഫിഫയുടെ ഡോക്യുമെന്‍ററി

sunildocumentary-05
SHARE

ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ചേത്രിക്ക് ആദരവുമായി ഫിഫയുടെ ഡോക്യുമെന്‍ററി. മൂന്ന് എപ്പിസോഡുകളുളള സീരീസ് ഫിഫ പ്ലസ് സ്ട്രീമിങ് പ്ലാറ്റ്ഫോം വഴി പുറത്തിറക്കി.

ക്യാപ്റ്റന്‍ ഫെന്‍റാസ്റ്റിക് എന്ന പേരിലാണ് സുനില്‍ ഛേത്രിയുടെ കരിയറും ജീ‍വിതവും വിവരിക്കുന്ന സീരീസ് ഫിഫ പുറത്തിറക്കിയത്. നിങ്ങള്‍ക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവരെക്കുറിച്ച് എല്ലാമറിയാം. എന്നാല്‍ ഫുട്ബോളില്‍ സജീവമായുള്ള മൂന്നാമത്തെ ടോപ് സ്കോററെകൂടി  അറിയൂ എന്ന് ഫിഫ സമൂഹമാധ്യങ്ങളില്‍ കുറിച്ചു. ഒരു ലോകകപ്പില്‍ പോലും പങ്കെടുക്കാത്ത രാജ്യത്തിലെ കളിക്കാരനായിട്ടു പോലും നിലവില്‍ സജീവ ഫുട്ബോളില്‍ ഉള്ള കളിക്കാരില്‍ ഗോള്‍വേട്ടയില്‍ മൂന്നാം സ്ഥാനത്താണ് ഛേത്രി. റൊണാള്‍ഡോ, മെസി എന്നിവരാണ് നിലവില്‍ ഛേത്രിക്ക് മുന്നിലുള്ളത്. 131 മല്‍സരങ്ങളില്‍ നിന്ന് 84 ഗോളുകളാണ് ഛേത്രി ഇതുവരെ നേടിയത്. ഒന്നാമത്തെ എപ്പിസോഡില്‍ ഛേത്രിയുടെ തുടക്കകാലവും രണ്ടാമത്തെ എപ്പിസോഡില്‍ രാജ്യാന്തരതലത്തിലെ നേട്ടങ്ങളും, മൂന്നാം എപ്പിസോഡില്‍ കരിയറിന്‍റെയും വ്യക്തിജീവിതത്തിന്‍റെയും ഉന്നതിയെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്.

ലോക മോട്ടോര്‍  റാലി ചാംപ്യന്‍ഷിപ്പില്‍ ടൊയോട്ടയുടെ ഫിന്‍ലന്‍ഡ് താരം കലെ റൊവന്‍പെര്‍ ഒന്നാമത്. ന്യൂസിലന്‍ഡിലെ റാലിയിലാണ് താരം  മികച്ച പ്രകടനം കാഴ്ചവച്ചത്.  ഈ സീസണില്‍ സ്പെയിനിലും ജപ്പാനിലുമായി ഇനി രണ്ടുറാലികളാണ് നടക്കാനുള്ളത്. 

 ഓക്‌ലന്‍ഡില്‍ നടന്ന റാലിയില്‍ വിജയിച്ചതോടെ റൊവന്‍പെര്‍ കിരീട നേട്ടത്തിനരികില്‍ എത്തിയിരിക്കുകയാണ്. ഒരു മിനിറ്റ് 27. 7 സെക്കന്‍ഡില്‍ റൊവന്‍പെര്‍ മികച്ച സമയം കണ്ടെത്തി. നിലവിലെ ചാംപ്യന്‍ സെബാസ്റ്റ്യന്‍ ഒജിയര്‍ക്ക് മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. എസ്റ്റോണിയയുടെ ഒട്ട് തനക്കിനാണ്  രണ്ടാംസ്ഥാനം. 53 പോയിറ്റുകളോടെ റാങ്കിങ് പട്ടികയില്‍ റൊവന്‍പെര്‍ മുന്‍പന്തിയിലുണ്ട് . ഇതോടെ  21കാരനായ താരത്തിന് ഏറ്റവും പ്രായംകുറഞ്ഞ ചാംപ്യന്‍ എന്ന സ്വപ്നനേട്ടത്തിലേക്കുള്ള ദൂരവും കുറഞ്ഞിരിക്കുന്നു. 2012ന് ശേഷമാണ് ന്യൂസിലാന്‍ഡ് , ലോകറാലി ചാംപ്യന്‍ഷിപ്പ് പട്ടികയില്‍ തിരികെയെത്തിയത്. 

MORE IN SPORTS
SHOW MORE