ഇന്ത്യന്‍ ടീമിന് തിരിച്ചടി; ലോകകപ്പിൽ ബുംറയില്ല; മുഹമ്മദ് ഷമിക്ക് നറുക്ക് വീണേക്കും

bumrah
SHARE

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി ജസ്പ്രീത് ബുംറയും പരുക്കിനെ തുടര്‍ന്ന് പുറത്ത്. ഇന്ത്യന്‍ പേസര്‍ക്ക് ആറുമാസത്ത വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കാര്യവട്ടത്തെ പരിശീലനത്തിന് പിന്നാലെയാണ് പുറംവേദന അനുഭവപ്പെട്ടത്. 

ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ ആഘാതം മാറും മുന്‍പാണ് യോര്‍ക്കര്‍  കിങിന്റെ കൂടി പരുക്കെന്ന വാര്‍ത്തകള്‍ പുറത്തെത്തുന്നത്. ബുംറയില്ലാതെ  ഇറങ്ങിയ ഇന്ത്യ ഏഷ്യാകപ്പില്‍ വെള്ളം കുടിക്കുന്നത് പലകുറി കണ്ടു. പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ഓസ്ട്രേലിയന്‍ പിച്ചുകളില്‍ ബുംറയുടെ അഭാവം വലിയ തിരിച്ചടിയാകും.  

റിസര്‍വ് നിരയിലുള്ള മുഹമ്മദ് ഷമിക്ക് ലോകകപ്പ് ടീമിലേക്ക് നറുക്ക് വീഴാനാണ് സാധ്യത. കുറഞ്ഞത് ആറുമാസത്തെ വിശ്രമമെങ്കിലും ബുംറയ്ക്ക് വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. കാര്യവട്ടത്തെ പരിശീലനത്തിനിടെയാണ് ബുംറയ്ക്ക് പുറംവേദന അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ആദ്യമല്‍സരത്തില്‍ ബുംറ കളിച്ചിരുന്നില്ല. കാല്‍മുട്ടിലെ  ശസ്ത്രക്രിയയെ തുടര്‍ന്ന് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ വിശ്രമത്തിലാണ്. രണ്ട് സൂപ്പര്‍ സീനിയര്‍  താരങ്ങളുടെ അഭാവം മെന്‍ ഇന്‍ ബ്ലൂസ് എങ്ങനെ മറികടക്കുമെന്നത് നോക്കി കാണണം.

MORE IN SPORTS
SHOW MORE