പരിശീലകനെ മാറ്റുന്നതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല; ആരോപണം തള്ളി സ്പാനിഷ് വനിതാ ഫുട്ബോള്‍ ടീം

spain-womens-lfootball
SHARE

പരിശീലകനെ പുറത്താക്കാന്‍  ആവശ്യപ്പെട്ടെന്ന ആരോപണം നിഷേധിച്ച് സ്പാനിഷ്  വനിതാ ഫുട്ബോള്‍ ടീം. പരിശീലകനെ മാറ്റിയില്ലെങ്കില്‍  ടീം വിടുമെന്ന് 15 താരങ്ങള്‍ ഭീഷണി മുഴക്കിയതായി സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ കഴിഞ്ഞ ദിവസം  പറഞ്ഞിരുന്നു. 

സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സംയുക്ത പ്രസ്താവനയിലൂടെയാണ് സ്പാനിഷ് ഫെഡറേഷന്റെ ആരോപണങ്ങള്‍ നിഷേധിച്ച് വനിത ടീം രംഗത്തെത്തിയത്.  ഇതുവരെ പരിശീലകനെ മാറ്റുന്നത് സംബന്ധിച്ച് സംസാരിച്ചിട്ടില്ലെന്ന് താരങ്ങള്‍ തുറന്നടിച്ചു.  ടീമിന്‍റെ പ്രകടനം മെച്ചപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും  വനിത ടീം അംഗങ്ങള്‍ പറയുന്നു.    പരിശീലകന്‍ ഹോര്‍ഹെ വില്‍ഡായെ  മാറ്റിയില്ലെങ്കില്‍  ടീമില്‍ തുടരില്ലെന്ന് വനിതാ ടീമംഗങ്ങള്‍ ഭീഷണി മുഴക്കിയതായി കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ പറഞ്ഞത്. ഇതു സംബന്ധിച്ച് താരങ്ങളുടെ ഇ–മെയില്‍  കിട്ടിയതായി ഫെഡറേഷന്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 

വില്‍ഡായുടെ പെരുമാറ്റ രീതിയിലും ടീം സെലക്ഷനിലും കളിക്കാര്‍ അസ്വസ്ഥരാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിഷയത്തില്‍  പരിശീലകന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച ഫെഡറേഷന്‍ വനിത താരങ്ങള്‍ തെറ്റുതിരുത്തി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.  സ്പാനിഷ് വനിത ടീമിനെ പിന്തുണച്ച് അമേരിക്കന്‍ വനിത ടീമും രംഗത്തെത്തിയിരുന്നു.

MORE IN SPORTS
SHOW MORE