ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി20; മല്‍സരത്തിനൊരുങ്ങുന്നത് റണ്ണൊഴുകും പിച്ച്

pitch
SHARE

ഇന്ത്യ –ദക്ഷിണാഫ്രിക്ക ട്വന്റി20 ക്രിക്കറ്റ് മല്‍സരത്തിനൊരുങ്ങുന്നത് റണ്ണൊഴുകും പിച്ച്. ഇരുപത് ഓവറുകളും കളിക്കാന്‍ കഴിയുന്ന തരത്തില്‍ ബാറ്റര്‍മാരെ തുണയ്ക്കുന്നതാകും പിച്ചിന്റെ സ്വഭാവമെന്ന് കെ.സി.എ ക്യൂറേറ്റര്‍ എ.എം ബിജു മനോരമ ന്യൂസിനോട് പറഞ്ഞു. മൂന്നുപിച്ചുകളാണ് തയാറാകുന്നത്. മുന്‍മല്‍സരങ്ങളിലെന്നപോലെ ബാറ്റര്‍മാരുടെ ആറാട്ടിനാണ് കാര്യവട്ടത്ത് വേദിയൊരുങ്ങുന്നത്. തിരുവനന്തപുരത്തെ കളിമണ്ണ് ഉപയോഗിച്ച് നിര്‍മിച്ച അഞ്ച് പിച്ചുകളില്‍ മൂന്നെണ്ണം സജ്ജമാകുകയാണ്. ഇതിലേതെങ്കിലുമൊന്നിലാകും പോരാട്ടം.ഏതായാലും റണ്ണൊഴുകും

മൂന്നുമില്ലീമീറ്റര്‍ ഉയരത്തില്‍ ബര്‍മുഡാ ഗ്രാസ് നിറഞ്ഞ മൈതാനത്തും പന്ത് കുതിച്ചുപായും. ന്യൂസീലന്‍ഡ് , വെസ്റ്റിന്‍ഡീസ് ടീമുകളുമായുള്ള മല്‍സരങ്ങളിലേതിന് സമാനമായ സൗകര്യങ്ങളിലേക്ക് പിച്ചും മൈതാനവും ഒരുക്കിയെടുത്തത് ഏറെ പണിപ്പെട്ട്

പിച്ച് നിര്‍മാണത്തില്‍ 31വര്‍ഷത്തെ അനുഭവസമ്പത്തുണ്ട് ബിജുവിന്. ഗാലറിയിലും അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയായിവരുന്നു. കുടിശിക വരുത്തിയതുകാരണം വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും ജനറേറ്റര്‍ ഉപയോഗിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. മല്‍സരം കാണാനുള്ള ടിക്കറ്റുകളും അതിവേഗത്തില്‍ വിറ്റുതീരുന്നു. ഇരുപത്തിയെട്ടിനാണ് മല്‍സരം

MORE IN SPORTS
SHOW MORE