‘ഒളിംപിക്സ് സ്വര്‍ണം ലക്ഷ്യം’; കഠിന പരിശ്രമം തുടരുമെന്ന് ശ്രീശങ്കര്‍

ഒളിംപിക്സ് സ്വർണമെന്ന ലക്ഷ്യത്തിലേക്കുള്ള കഠിന പരിശ്രമം തുടരുമെന്ന്  കോമൺ വെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ എസ്.ശ്രീശങ്കർ. ചെറിയ പിഴവുകൾ പരിഹരിച്ച് മുന്നേറാനുള്ള  ആത്മവിശ്വാസമുണ്ടെന്നും ശ്രീശങ്കർ പറഞ്ഞു. മെഡൽ നേട്ടത്തിന് ശേഷം സ്വദേശമായ പാലക്കാട് യാക്കരയിലെത്തിയ  ശ്രീശങ്കറിന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണമൊരുക്കി.