ലോകം ഖത്തറിലേക്ക് ചുരുങ്ങാൻ ഇനി വെറും മൂന്നുമാസം മാത്രം

Qatar-World-Cup-2022
SHARE

ലോകം ഖത്തറിനോളം ചുരുങ്ങാന്‍ ഇനി അവശേഷിക്കുന്നത് മൂന്നുമാസം മാത്രം. ആര് കിരീടമുയര്‍ത്തുമെന്ന് പ്രവചിക്കാന്‍ സാധിച്ചേക്കില്ല. പക്ഷേ ടീമിന്റെ വിപണി മൂല്യത്തില്‍ ആരാണ് ഒന്നാമതെന്ന ചോദ്യത്തിന് ഉത്തരമുണ്ട്. ടീം ഇംഗ്ലണ്ട്. പ്രമുഖ ടീമുകളുടെ ടീം മൂല്യം നോക്കാം.

ഇക്കുറിയെങ്കിലും കലാശപ്പോരിനപ്പുറം ഇറ്റ് കമിങ് ഹോമെന്ന് ഇംഗ്ലീഷ് ആരാധകര്‍ക്ക്  പറയാനാകുമോ? അതറിയില്ലെങ്കിലും ലോകകപ്പിനിറങ്ങുന്ന ടീമുകളുടെ വിപണി മൂല്യം നോക്കിയാല്‍ ഇംഗ്ലണ്ടിന് എതിരാളികളില്ല. ഹാരി കെയിന്‍,   മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ജാക് ഗ്രീലിഷ്, ഫില്‍ ഫോഡന്‍ തുടങ്ങി സൂപ്പര്‍ താരനിരയടങ്ങുന്ന ടീമിന്റെ മൂല്യം പതിനായിരം കോടിയിലേറെ. 

നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സ് രണ്ടാംസ്ഥാനത്ത്. കിലിയന്‍ എംബാപ്പെ, കരിം ബെന്‍സേമ, പോള്‍ പോഗ്ബ, എന്‍ഗൊളോ കാന്റെ, തുടങ്ങിയ വമ്പന്‍താരനിരയുടെ സാന്നിധ്യം തന്നെ കാരണം. മൂല്യം 8,835 കോടി. 8, 262 കോടി വിപണി മൂല്യമുള്ള ബ്രസീല്‍ മൂന്നാമത്. 6,185 കോടി മൂല്യവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ അഞ്ചാമതും 5,058 മൂല്യവുമായി ലയണല്‍ മെസിയുടെ അര്‍ജന്റീന ഏഴാമതുമാണ്. ലോകകപ്പിനെത്തുന്ന ടീമുകളുടെ വിപണി മൂല്യത്തില്‍ അവസാനസ്ഥാനത്തുള്ളത് കോസ്റ്ററിക്കയാണ്. 144 കോടി. യോഗ്യത റൗണ്ടില്‍ കളിച്ച താരങ്ങളുടെ വിപണി മൂല്യം കണക്ിലെടുത്താണഅ ടീമിന്റെ ആകെ മൂല്യം കണക്കാക്കിയത്.

MORE IN SPORTS
SHOW MORE