ഒറ്റദിനം ഇന്ത്യ നേടിയത് 3 സ്വർണം; ഗോദയിൽ പൊന്നുവിളയിച്ച് താരങ്ങൾ

india-medal
SHARE

കോമണ്‍വെല്‍ത്ത് ഗോദയില്‍ പൊന്നുവിളയിച്ച് ഇന്ത്യന്‍ താരങ്ങള്‍.  ഗുസ്തിയില്‍  ഒറ്റദിനംകൊണ്ട് ഇന്ത്യ നേടിയത് മൂന്ന് സ്വര്‍ണം. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം ഒന്‍പതായി. ഫൈനലിലെത്തിയ നാലുതാരങ്ങളില്‍ മൂന്നുപേരും സ്വര്‍ണം നേടി.  

തോല്‍വി മുന്നില്‍ കണ്ടിടത്തുനിന്ന്  അപ്രതീക്ഷിത തിരിച്ചുവരവിലൂടെ സാക്ഷി മാലിക്ക് ആദ്യ കോമണ്‍വെല്‍ത്ത്  ഗെയിംസ് സ്വര്‍ണം നേടി. 4-0ന് പിന്നില്‍ നിന്ന സാക്ഷി കാനഡയുടെ അന ഗൊഡീനസ് ഗോണ്‍സാലസിനെ മലര്‍ത്തിയടിച്ച് സ്വര്‍ണം ഉറപ്പിച്ചു  വമ്പന്‍ ടൂര്‍ണമെന്റുകളില്‍ ഒട്ടേറെത്തവണ കയ്യകലെ സ്വര്‍ണം നഷ്ടമാമായ സാക്ഷി മാലിക്ക് മെഡല്‍ദാന ചടങ്ങില്‍ കണ്ണീരണിഞ്ഞു.  65 കിലോ വിഭാഗം ഫൈനലില്‍ കാനഡയുടെ ലച്ച്‍ലന്‍ മക്നീലിനെ ബജ്‍രംഗ് പുനിയ അനായാസം കീഴടക്കി. 

ബജ്രംഗിന്റെ തുടര്‍ച്ചയായ മൂന്നാം ഗെയിംസ് മെഡലാണ്. 86 കിലോ വിഭാഗത്തില്‍ പാക്കിസ്ഥാന്റെ മുഹമ്മദ് ഇനാമിനെ തോല്‍പിച്ച് ദീപക് പുനിയയ്ക്കും സ്വര്‍ണം  വനിതകളുടെ  57 കിലോ വിഭാഗത്തില്‍  അന്‍ഷു മാലിക്ക് നൈജീരിയയുടെ അഡുക്കുറെയെയോട്  ഫൈനലില്‍ പരാജയപ്പെട്ടു. നൈജീരിയന്‍ താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് സ്വര്‍ണമാണ്. 

MORE IN KERALA
SHOW MORE