ഫോര്‍മുല വണ്‍ ചാംപ്യന്‍ ഫെര്‍ണാണ്ടോ അലോണ്‍സൊ ആസ്റ്റന്‍ മാര്‍ട്ടിനിലേയ്ക്ക്

f1alonso
SHARE

ഫോര്‍മുല വണ്‍ മുന്‍ ലോകചാംപ്യന്‍ ഫെര്‍ണാണ്ടോ അലോണ്‍സൊ അടുത്തസീസണില്‍ ആസ്റ്റന്‍ മാര്‍ട്ടിനിലേയ്ക്ക്. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. അതേ സമയം ആല്‍പൈന്‍ ടീമിനുവേണ്ടി മല്‍സരിക്കില്ലെന്ന് ഓസ്ട്രേലിയന്‍ താരം ഓസ്കര്‍ പിയസ്ട്രി അറിയിച്ചു.ഈ സീസണോടെ  വിരമിക്കുന്ന സെബാസ്റ്റ്യന്‍ വെറ്റലിന് പകരക്കാരനായാണ് സ്പാനിഷ് താരമായ ഫെര്‍ണാണ്ടോ അലോന്‍സോ ആസ്റ്റന്‍ മാര്‍ട്ടിനില്‍ എത്തുന്നത്. 

രണ്ടുതവണ ലോകചാംപ്യനായ അലോന്‍സോ നിലവില്‍ ആല്‍പൈന്‍ ടീമിന്‍റെ താരമാണ്. അലോന്‍സോയുടെ വരവ് ടീമിനെ ശക്തിപ്പെടുത്തുമെന്ന് ആസ്റ്റന്‍ മാര്‍ട്ടിന്‍ എക്സിക്യൂട്ടിവ് ചെയര്‍മാന്‍ ലോറന്‍സ് സ്ട്രോള്‍ പറഞ്ഞു. അതേ സമയം ഫെര്‍ണാണ്ടോ അലോന്‍സോയുടെ പകരക്കാരനായി ആല്‍പെന്‍ ടീം പ്രഖ്യാപിച്ച ഓസ്ട്രേലിയന്‍ ഡ്രൈവര്‍ ഓസ്കര്‍ പിയസ്ട്രി, ആല്‍പൈന് വേണ്ടി മല്‍സരിക്കില്ലെന്ന് അറിയിച്ചു. തന്‍റെ അറിവോ സമ്മതോ കൂടാതെയാണ് ആല്‍പൈന്‍ തന്‍റെ പേര് പ്രഖ്യാപിച്ചതെന്ന് ഓസ്കര്‍ ട്വിറ്ററില്‍ കുറിച്ചു. ആല്‍പൈനുമായി താന്‍ കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും ഓസ്കര്‍ വ്യക്തമാക്കി. ടീം മക്‌ലാരനുമായി ഓസ്കര്‍ കരാറിലെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍  ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ മക്‌ലാരന്‍ ടീം തയാറായിട്ടില്ല.

MORE IN SPORTS
SHOW MORE