ഇന്ത്യ–വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

india-west-indies
SHARE

ഇന്ത്യ–വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ടുള്ള പരമ്പരയായതിനാല്‍ ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് ഈ പരമ്പര നിര്‍ണായകമാണ്. ഹെറ്റ്മയര്‍ തിരിച്ചെത്തുന്നതോടെ ഏകദിന പരമ്പരയിലെ തോല്‍വിക്ക് പകരംവീട്ടാമെന്ന കണക്ക് കൂട്ടലിലാണ് വിന്‍ഡീസ്. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകള്‍ക്കെതിരായ പരമ്പരയും ഏഷ്യാകപ്പ് ട്വന്റി 20യുടെ ഫൈനല്‍ വരെയുള്ള മല്‍സരങ്ങളും കണക്കാക്കിയാല്‍ ഇന്ത്യയ്ക്ക് ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി 16മല്‍സരങ്ങളാണ് ഇന്ത്യയ്ക്ക് ലഭിക്കുക. അതിനാല്‍ ഈ പരമ്പരകളില്‍ യുവതാരങ്ങളുടെ പ്രകടനം ആകാംഷയോടെയാണ് ടീം ഇന്ത്യ പരിശീലകന്‍ രാഹുല്‍‌ ദ്രാവിഡിന് നോക്കിക്കാണുന്നത്. 

രോഹിത് ശര്‍മ തിരിച്ചെത്തിയതോടെ കൂടുതല്‍ ഉണര്‍വിലാണ് ടീം ഇന്ത്യ. ലോകകപ്പിനുള്ള ടീമിന്റെ മധ്യനിരയില്‍ ഇടംനേടാന്‍ ദീപക് ഹൂഡയും ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഇഷന്‍ കിഷന്‍ എന്നിവര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കേണ്ടിവരും. ഏകദിന പരമ്പരയിലെ മൂന്ന് മല്‍സരങ്ങളും ജയിച്ച ടീം ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് ട്വന്റി 20 പരമ്പരയ്ക്ക് ഇറങ്ങുന്നത്. രോഹിത് ശര്‍മയും ഋഷഭ് പന്തും ഹര്‍ദിക്പാണ്ഡയയും തിരിച്ചെത്തുന്നതോടെ ടീമിന് കൂടുതല്‍ കരുത്തായി. ബിഗ് ഹിറ്റര്‍ ഹെറ്റ്മയര്‍ തിരിച്ചെത്തുന്നത് വിന്‍ഡീന്റെ ആത്മവിശ്വാസംഉയര്‍ത്തുന്നു.  

ഓപ്പണിങ്ങില്‍ ബ്രാന്‍ഡന്‍ കിങ്ങും കൈല്‍ മയേഴ്സും മൂന്നാമനായി ക്യാപ്റ്റന്‍ നിക്കളോസ് പുരനും ചേരുമ്പോള്‍ വിന്ഡീസ് ബാറ്റിങ്ങിന് കരുത്തുകൂടും. ഒപ്പം മധ്യനിരയില്‍ ആക്രമിച്ച് കളിക്കുന്ന റോവ്മാന്‍ പവലിന്റെ സാന്നിധ്യം വിന്‍ഡീസ് ബാറ്റിങ്നിരയുടെ  ആഴംവ്യക്തമാക്കുന്നു. ബോളിങ്ങില്‍ ജേസന്‍ ഹോള്‍ഡറും അല്‍സാരി ജോസഫും മുന്നില്‍ നിന്ന് നയിക്കും. ടറോബയിലെ ബ്രയന്‍ ലാറ സ്റ്റേഡിയത്തിലെ ആദ്യ രാജ്യന്തര മല്‍‌സരമാണിത്,.പരമ്പരയിലെ മൂന്ന് മല്‍സരങ്ങളില്‍ വീന്‍ഡീസിലും രണ്ട് മല്‍സരങ്ങള്‍ അമേരിക്കയിലുമായിട്ടാണ് നടക്കുക.

MORE IN SPORTS
SHOW MORE