5 ഹീറ്റ്സിലുമായി സജൻ പ്രകാശ് 24–ാമത്; സെമി യോഗ്യത നേടാനാകാതെ പുറത്ത്

sajan
SHARE

കോമണ്‍വെല്‍ത്ത് ഗെയിംസ് നീന്തലില്‍ മലയാളി താരം സജന്‍ പ്രകാശ് സെമിഫൈനല്‍ കാണാതെ പുറത്ത്. 50 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍  സജന്‍ ഹീറ്റ്സില്‍ അവസാന സ്ഥാനത്തായി. വനിത 50 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്ക് ഹീറ്റ്സില്‍ ദക്ഷിണാഫ്രിക്കയുടെ ലാറാ വാന്‍ നീക്കെറെക്ക് ഗെയിംസ് റെക്കോര്‍ഡോടെ ഒന്നാമതെത്തി.    

63.5  കിലോ വിഭാഗം ബോക്സിങ്ങില്‍ ഇന്ത്യയുടെ  ശിവ ഥാപ്പ രണ്ടാം റൗണ്ടിലെത്തി.  പാക്കിസ്ഥാന്റെ സുലൈമാന്‍ ബലോച്ചിനെ  ആദ്യ റൗണ്ടില്‍ 5–0ന് തകര്‍ത്തു.  

ഗെയിംസിലെ ആദ്യ സ്വര്‍ണം ആതിഥേയരായ ഇംഗ്ലണ്ട് സ്വന്തമാക്കി.  പുരുഷവിഭാഗം ട്രായത്തലനില്‍  അലക്സ് യീയാണ് സ്വര്‍ണം നേടിയത്. ന്യൂസിലന്‍ഡ് വെള്ളിയും ഓസ്ട്രേലിയ വെങ്കലവും നേടി.  ഇന്ത്യന്‍ താരങ്ങള്‍ അവസാന സ്ഥാനങ്ങളിേലയ്ക്ക് പിന്തള്ളപ്പെട്ടു. സൈക്ലിങ്ങ് പുരുഷവിഭാഗം ടീം പര്‍സ്യൂട്ടില്‍ ഇന്ത്യ പുറത്തായി. സീസണിലെ മികച്ച സമയം കണ്ടെത്തിയ ഇന്ത്യ നാലുമിനിറ്റ് 12 സെക്കന്‍ഡില്‍ ഫിനിഷ് െചയ്തെങ്കിലും ആറാം സ്ഥാനം മാത്രമാണ് നേടാനായത്.   

MORE IN SPORTS
SHOW MORE