മുരളി വിജയ്ക്കു നേരെ ‘ഡികെ’ വിളികളുമായി ആരാധകർ; കൈകൂപ്പി താരം– വിഡിയോ

karthik-murali-vijay
SHARE

തമിഴ്നാട് പ്രീമിയർ ലീഗിൽ റൂബി ട്രിച്ചി വാരിയേഴ്സ് ടീം അംഗമായ മുൻ ഇന്ത്യൻ താരം മുരളി വിജയ് സെഞ്ചറി നേടി മികച്ച ഫോമിലാണു കളിച്ചുകൊണ്ടിരിക്കുന്നത്. മുരളി വിജയ് ഫീൽഡ് ചെയ്യുന്നതിനിടെ ബൗണ്ടറി ലൈനിനു പുറത്ത് ആരാധകർ ദിനേഷ് കാർത്തിക്കിന്റെ പേര് വിളിക്കുന്നതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ആരാധകർ ‘ഡികെ, ഡികെ’ എന്നു വിളിക്കുമ്പോൾ മുരളി വിജയ് ആരാധകർക്കു നേരെ കൈകൂപ്പുന്നതും വിഡിയോയിൽ കാണാം. 

ദിനേഷ് കാർത്തിക്കിന്റെ മുൻ ഭാര്യ നികിത വൻജാരയെയാണു മുരളി വിജയ് വിവാഹം ചെയ്തത്. മുരളി വിജയുമായുള്ള നികിതയുടെ അടുപ്പം പിന്നീടു വിവാഹത്തിലെത്തുകയായിരുന്നു. തുടർന്ന് 2015ൽ ദിനേഷ് കാർത്തിക്കും മലയാളി സ്ക്വാഷ് താരമായ ദീപിക പള്ളിക്കലും വിവാഹിതരായി. ആരാധകർ ഡികെ എന്നു വിളിക്കുമ്പോൾ ആദ്യം കയ്യടിക്കുകയായിരുന്നു മുരളി വിജയ്. പിന്നീട് അദ്ദേഹം ആരാധകർക്കു നേരെ തിരിഞ്ഞ് കൈ കൂപ്പുകയായിരുന്നു.

ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന മുരളി വിജയ് ഇപ്പോൾ ആഭ്യന്തര ക്രിക്കറ്റിലാണു കളിക്കുന്നത്. ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ തിളങ്ങിയ ദിനേഷ് കാർത്തിക്ക് ദേശീയ ടീമിൽ തിരിച്ചെത്തി മിന്നും പ്രകടനം നടത്തുന്നു. നിലവിൽ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കായി ട്രിനിഡാഡിലാണു ദിനേഷ് കാർത്തിക്കുള്ളത്.

ദിനേഷ് കാര്‍ത്തികും മുരളി വിജയിയും ഒരുകാലത്ത് ഇന്ത്യക്കായി കളിച്ച താരങ്ങളാണ്. മാത്രമല്ല രണ്ട് പേരും തമിഴ്‌നാട്ടുകാരനായതിനാല്‍ അടുത്ത സുഹൃത്തുക്കളുമായിരുന്നു. 

MORE IN SPORTS
SHOW MORE