'ഐപിഎലിന് നന്ദി: വിജയത്തിന് കാരണം സഞ്ജു–അയ്യർ കൂട്ടുകെട്ട്'; തുറന്നുപറഞ്ഞ് ക്യാപ്റ്റൻ

sanju-shreyas-ind-wi-odi
SHARE

പ്രതീക്ഷ നൽകിയ അർധസെഞ്ചറിയുമായി ശ്രേയസ് അയ്യരും, കന്നി അർധസെഞ്ചറിയുമായി മലയാളി താരം സഞ്ജു സാംസണും പ്രതീക്ഷയ്ക്കും അപ്പുറം പോയി ടീമിനെ കാത്ത കന്നി അർധസെഞ്ചറിയുമായി അക്ഷർ പട്ടേലും നിറഞ്ഞാടിയപ്പോൾ കൈവിട്ട മത്സരമാണ് ഇന്ത്യ തിരിച്ചുപിടിച്ചത്. തകർപ്പൻ റൺചേസുമായി ഇന്ത്യൻ ബാറ്റർമാർ നിറഞ്ഞാടിയതോടെ തുടർച്ചയായ രണ്ടാം ഏകദിനത്തിലും വെസ്റ്റിൻഡീസിന് തോൽവി. ഇപ്പോഴിതാ മത്സരത്തിന്റെ ഗതി തിരിച്ചത് സഞ്ജു – അയ്യർ കൂട്ടുകെട്ടാണെന്നു ചൂണ്ടിക്കാണിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകനായ ശിഖര്‍ ധവാന്‍. മത്സരശേഷം സംസാരിക്കുമ്പോഴാണ് മത്സരത്തിന്റെ ഗതി തിരിച്ചത് സഞ്ജു – അയ്യർ കൂട്ടുകെട്ടാണെന്ന ധവാന്റെ പരാമർശം.

‘‘എല്ലാ അർഥത്തിലും ടീമെന്ന നിലയിൽ കൂട്ടായ പ്രകടനമായിരുന്നു ഇത്. ആത്മവിശ്വാസം കൈവിടാതെ വിജയത്തിലെത്താനായി എന്നത് വിസ്മയകരമാണ്. അയ്യർ, സഞ്ജു, അക്ഷർ.. എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചു. അരങ്ങേറ്റ മത്സരം കളിച്ച ആവേശ് ഖാൻ പോലും നിർണായക സമയത്തെടുത്ത ആ 10 റൺസ് പ്രധാനപ്പെട്ടതാണ്. ഇതുപോലുള്ള വലിയ വേദികളിൽ സമ്മർദ്ദമില്ലാതെ കളിക്കാൻ പ്രാപ്തമാക്കിയ ഐപിഎലിനു നന്ദി’ – മത്സരശേഷം സംസാരിക്കുമ്പോൾ ധവാൻ പറഞ്ഞു.

‘‘നമ്മൾ നല്ലപോലെ ബോൾ ചെയ്തുവെന്നാണ് എന്റെ അഭിപ്രായം. അവർക്ക് വളരെ മികച്ച തുടക്കമാണ് ലഭിച്ചത്. ഹോപ്പും പുരാനും മികച്ചുനിന്നു. അവർക്കു പറ്റുമെങ്കിൽ നമ്മളെക്കൊണ്ടും സാധിക്കുമെന്ന ബോധ്യമുണ്ടായിരുന്നു. നമ്മൾ മന്ദഗതിയിലാണ് തുടങ്ങിയത്. ശുഭ്മൻ നന്നായി ബാറ്റു ചെയ്തു. അയ്യർ – സാംസൺ കൂട്ടുകെട്ടാണ് ഗതി തിരിച്ചത്. ഇടയ്ക്കുണ്ടായ റണ്ണൗട്ട് നിർഭാഗ്യകരമായി. അതൊക്കെ കളിയുടെ ഭാഗമാണ്. ഇതെല്ലാം ഓരോ പാഠങ്ങളാണ്. 100–ാം ഏകദിനത്തിൽ സെഞ്ചറി നേടിയപ്പോൾ എനിക്ക് അതിയായ ആഹ്ലാദമാണ് അനുഭവപ്പെട്ടത്. അതേ നേട്ടം സ്വന്തമാക്കിയ ഹോപ്പിന് അഭിനന്ദനങ്ങൾ’ – ധവാൻ പറഞ്ഞു.

MORE IN SPORTS
SHOW MORE