ഇന്ത്യ ഗ്രൂപ്പ് എയില്‍; അണ്ടര്‍ 17 വനിത ലോകകപ്പിന്റെ മല്‍സരക്രമമായി

under17wcwb
SHARE

അണ്ടര്‍ 17 വനിത ലോകകപ്പിന്റെ മല്‍സരക്രമമായി. ഇന്ത്യ ഗ്രൂപ്പ് എയിലാണ്. ബ്രസീലും യുഎസുമുള്‍പ്പടെയുള്ള കരുത്തരായ ടീമുകള്‍ ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പിലുണ്ട്. വനിതകളുടെ കൗമാര ലോകകപ്പിന് രാജ്യം ഒരിക്കല്‍ കൂടി തയ്യാറെടുക്കുകയാണ്. ഒക്ടോബര്‍ 11ന് ഉദ്ഘാടനമല്‍സരത്തില്‍ ആതിഥേയരായ ഇന്ത്യയും യുഎസും ഭുവനേശ്വറിലെ കലിംഗ സ്റ്റേയിത്തില്‍ ഏറ്റുമുട്ടും. ബ്രസീലും മൊറോക്കൊയുമാണ് ഗ്രൂപ്പിലെ മറ്റുടീമുകള്‍. 14നാണ് ബ്രീസിലുമായുള്ള മല്‍സരം. 17നാണ് ഇന്ത്യ ബ്രസീല്‍ പോരാട്ടം. നിലവിലെ ചാംപ്യന്‍മാരായ സ്പെയിനും ഫൈനലിസ്റ്റുകളായ മെക്സിക്കോയും ഗ്രൂപ്പ് സിയിലാണ്. ഒക്ടോബര്‍ 30നാണ് കിരീടധാരണം. ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ നവി മുംബൈയിലും ഗോവയിലുമായി 21–22 തീയതികളില്‍ നടക്കും. 26ന് ഗോവയില്‍ സെമി ഫൈനല്‍. ആകെ 16 ടീമുകളാണ് മല്‍സരിക്കുന്നത്. 

2020–ലാണ് ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും കോവിഡിനെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ടൂര്‍ണമെന്റ് ഇന്ത്യന്‍ ഫുള്‍ബോള്‍ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലാകുമെന്നും റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ  പറഞ്ഞു.എല്ലാവരേയും സ്വാഗതം ചെയ്ത കേന്ദ്രകായികമന്ത്രി അനുരാഗ് താക്കൂര്‍ ലോകമെമ്പാടുമുള്ള പെണ്‍കുട്ടികളെ പ്രചോദിപ്പിക്കുന്നതാകും ടൂര്‍ണമെന്റെന്ന് പറഞ്ഞു. നേരത്തെ ആണ്‍കുട്ടികളുെട അണ്ടര്‍ 17 ലോകകപ്പിനും ഇന്ത്യ വേദിയായിരുന്നു.

MORE IN SPORTS
SHOW MORE