ഹാല്‍ ഓപ്പണ്‍ ടെന്നിസ്; ലോക ഒന്നാം നമ്പര്‍താരത്തെ അട്ടിമറിച്ച് ഹ്യൂബര്‍ട്ട് ഹര്‍കാഷ്

hubert-hurkacz
SHARE

ലോക ഒന്നാം നമ്പര്‍താരം ഡനില്‍ മെദ്‌വദെവിനെ തോല്‍പിച്ച് ഹാല്‍ ഓപ്പണ്‍ ടെന്നിസ് കിരീടം പോളണ്ടിന്റെ ഹ്യൂബര്‍ട്ട് ഹര്‍കാഷിന്. മല്‍സരത്തിനിടെ  മെദ്‌ദെവിന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് പരിശീലകന്‍ ഗ്യാലറിയില്‍ നിന്ന് ഇറങ്ങിപ്പോയി.

പുതിയ ഒന്നാം നമ്പറുകാരനെ നേരിട്ടുള്ള  സെറ്റുകള്‍ക്ക്  തകര്‍ത്താണ്  ഹ്യൂബര്‍ട്ട് ഹര്‍കാഷ് വിംമ്പിള്‍ഡന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പുല്‍ക്കോര്‍ട്ടില്‍  കിരീടമുയര്‍ത്തിയത്.  ആദ്യ സെറ്റില്‍ മെദ്‌വദെവിന് നേടാനായത് ഒരു ഗെയിം മാത്രം. രണ്ടാം സെറ്റില്‍ നിര്‍ണായക ബ്രേക്ക് പോയിന്റ് നേടിയ ഹര്‍കാഷ് 6–4ന് വിജയിച്ച് കിരീടം സ്വന്തമാക്കി. പുല്‍ക്കോര്‍ട്ടില്‍ ഹര്‍കാഷിന്റെ ആദ്യകിരീടമാണ്.

മല്‍സരത്തിനിടെ പരിശീലകന്‍ ജൈല്‍സ് കെര്‍വാരയുമായി മെദ്്വദെവ് കയര്‍ത്തു. ഒടുക്കം പരിശീലകന്‍ ഗ്യാലറി വിട്ടു. റഷ്യന്‍  താരങ്ങള്‍ക്കുള്ള വിലക്കുകാരണം മെദ്്വദെവിന് ഇക്കുറി വിംമ്പിള്‍ഡനില്‍  മല്‍സരിക്കാനാകില്ല.

MORE IN SPORTS
SHOW MORE