കാർത്തിക്കിനേയും പന്തിനേയും തള്ളി സഞ്ജു മുന്നേറുമോ?; ലോകകപ്പ് ടീമിലേക്കുള്ള സാധ്യതകള്‍ ഇങ്ങനെ

sanjusamson
SHARE

ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാകുമോ? ഇതാണ് ടീം ഇന്ത്യ ആരാധകര്‍ ഉറ്റുനോക്കുന്നത്. പതിവില്ലാതെ ഇക്കുറി അഞ്ചുപേരാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനത്തിനായി രംഗത്തുള്ളത്. കെ.എല്‍.രാഹുല്‍, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തിക്, സഞ്ജു സാംസണ്‍ എന്നിവരാണ് ലോകകപ്പ് ടീമില്‍ ഇടംനേടാന്‍ രംഗത്തുള്ളത്.

ഓപ്പണിങ് ബാറ്റ്സ്മാന്‍ എന്നനിലയില്‍ കെ.എല്‍.രാഹുല്‍ ടീം ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇരുപ്പുറപ്പിച്ചുകഴിഞ്ഞു. ഒന്നാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്താണ് രംഗത്തുള്ളത്. മികച്ച സ്ട്രൈക്ക് റേറ്റും ആക്രമിച്ചുകളിക്കുന്ന ശൈലിയും ഇടംകയ്യന്‍ ബാറ്റ്സ്മാന്‍ എന്നതും പന്തിനെ ഒന്നാം കീപ്പര്‍ സ്ഥാനത്തേക്ക് എത്തിക്കുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇപ്പോള്‍ നടക്കുന്ന പമ്പരയില്‍ 25,5,6 ഇതാണ് പന്തിന്റെ സ്കോര്‍, അതിനാല്‌ നാലും അഞ്ചും മല്‍സരത്തില്‍ റണ്‍സ് കണ്ടെത്തി ടീമില്‍ സ്ഥാനം ഉറപ്പിക്കുക എന്ന വെല്ലുവിളിയും പന്തിനുമുന്നിലുണ്ട്. രണ്ടാം കീപ്പര്‍ സ്ഥാനത്തേക്കാണ് പ്രധാനമായും പോര്.  സ്ഥിരതയില്ലായ്മയാണ് സഞ്ജു സാംസണ് തിരിച്ചടിയാകുന്നത്. അതിന് മറുപടിയായി സഞ്ജുവിനായി വാദിക്കുന്നവര്‍ ഉന്നയിക്കുന്നത് സഞ്ജു 13 ട്വന്റി 20 മല്‍സരം മാത്രമാണ് കളിച്ചിട്ടുള്ളത് എന്നാണ്. എന്നാല്‍ ഇത്ര തന്നെ മല്‍സരം കളിച്ച ഇടംകയ്യന്‍ ബാറ്റ്സ്മാനായ ഇഷന്‍ കിഷന് 453റണ്‍സുണ്ട്. 132ആണ് കിഷന്റെ സ്ട്രൈക്ക് റേറ്റ്. ഉയര്‍ന്ന സ്കോര്‍ 89റണ്‍സും. സഞ്ജു 13 മല്‍സരത്തില്‍ നിന്ന് നേടിയത് 174റണ്‍സ് മാത്രമാണ്. 121 ആണ് സ്ട്രൈക്ക് റേറ്റ്. അര്‍ധസെഞ്ചുറി ഒന്നുമില്ല. സ്ഥിരതയില്ലായ്മയും ക്ഷമയില്ലായ്മയും ആണ് സഞ്ജുവിന് തിരിച്ചടിയാകുന്നത്. മാത്രമല്ല മൂന്നാം നമ്പറിലും നാലാം നമ്പറിലും വിരാട് കോലിയും സുര്യകുമാര്‍ യാദവും ഇറങ്ങുമ്പോള്‍ ബാറ്റ്സ്മാന്‍ എന്ന നിലയില്‍ സഞ്ജുവിന് ഇടം കിട്ടുക ബുദ്ധിമുട്ടാണ്.  ഇഷന്‍കിഷന് നേട്ടമാകുന്നത് ഇടംകയ്യന്‍ ബാറ്റ്സ്മാന്‍ എന്നതും ഓപ്പണിങ്ങിലും ഇറക്കാമെന്നതുമാണ്. എന്നാല്‍ ഓസ്ട്രേലിയയില്‍ കളിച്ച് പരിചയമില്ല. ദിനേശ് കാര്‍ത്തിക്കാണ് രണ്ടാം കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരാള്‍. മികച്ച ഫിനീഷര്‍ എന്നതാണ് കാര്‍ത്തിക് നേട്ടമാകുന്നത്. 35മല്‍‌സരങ്ങളില്‍ നിന്ന് 436റണ്‍സ് നേടിയിട്ടുണ്.് 141ആണ് സ്ട്രൈക്ക് റേറ്റ്. ആറാം നമ്പറില്‍ കാര്‍ത്തിക് വേണമെന്നാണ് ടീം ഇന്ത്യ മുന്‍ കോച്ച് രവി ശാസ്ത്രി പറയുന്നത്. ഋഷഭ് പന്ത് 46മല്‍സരത്തില്‍ നിന്ന് 723റണ്‍സാണ് നേടിയിട്ടുള്ളത്, 125ാണ് സ്ട്രൈക്ക് റേറ്റ്. ഓസ്ട്രേലിയയിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ ഷോട്ട് സിലക്ഷന്‍ വളരെ പ്രധാനമാണ്. അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ മികച്ച പ്രകടനം നടത്താനായാല്‍ സഞ്ജുവിന് സാധ്യതകൂടും. 

MORE IN SPORTS
SHOW MORE