ഏഷ്യ കപ്പ് ഹോക്കി; ഇന്ത്യക്ക് വെങ്കലം; ജപ്പാനെ 1-0ന് തകർത്തു

ഏഷ്യ കപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം. ജപ്പാനെ മറുപടിയില്ലാത്ത ഒരുഗോളിന് തോല്‍പിച്ചാണ് മെഡല്‍നേട്ടം. ആറാം മിനിറ്റില്‍  രാജ്കുമാര്‍ പാലാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. അവസാന ക്വാര്‍ട്ടറില്‍ ജപ്പാന് തുടര്‍ച്ചയായി മൂന്ന് പെനല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഒന്നുപോലും മുതലാക്കാനായില്ല. പവന്‍ പച്ചക്കാര്‍ഡ് കണ്ട് പുറത്തായതോടെ അവസാന മൂന്നൂമിനിറ്റ് പത്തുപേരുമായാണ് ഇന്ത്യ  മല്‍സരിച്ചത്.