75–ാം മിനിറ്റ് വരെ പിന്നിൽ, 5 മിനിറ്റിനിടെ 3 ഗോൾ; പ്രിമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്

manchester-city-04
SHARE

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റി നിലനിര്‍ത്തി. നിര്‍ണായകമായ അവസാന മല്‍സരത്തില്‍ ആസ്റ്റണ്‍വില്ലയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് സിറ്റിയുടെ കിരീടധാരണം.93 പോയിന്‍റുമായാണ് സിറ്റിയുടെ എട്ടാം കിരീടനേട്ടം. 92 പോയിന്‍റുമായി ലിവര്‍പൂള്‍ രണ്ടാമത്.  രണ്ടു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് സിറ്റിയുടെ വമ്പന്‍ തിരിച്ചുവരവ്. 76 ാം മിനിറ്റില്‍‌ ഗുണ്ടോഗനാണ് സിറ്റിയുടെ ആദ്യ ഗോള്‍ നേടിയത്. 78ാം മിനിറ്റില്‍ റോഡ്രി സിറ്റിയുടെ രണ്ടാം ഗോള്‍ നേടി. 81ാം മിനിറ്റില്‍ ഗുണ്ടോഗനാണ് വിജയഗോള്‍ നേടിയത്. ലിവര്‍പൂളിനെ ഒരുപോയിന്‍റ് വ്യത്യാസത്തില്‍ മറികടന്നാണ് സിറ്റിയുടെ കിരീടനേട്ടം. അവസാന മല്‍സരത്തില്‍ വോള്‍വ്സിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ച ലിവര്‍പൂള്‍ രണ്ടാമതായി ഫിനിഷ് ചെയ്തു.

അതേസമയം, എ.സി.മിലാന്‍ ഇറ്റാലിയന്‍ സീരീ എ ചാംപ്യന്‍മാര്‍. പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് സീരീ എ കിരീടം എ.സി.മിലാന്‍ സ്വന്തമാക്കുന്നത്

MORE IN SPORTS
SHOW MORE