ടെന്നിസിൽ പുതുയുഗമായി കാർലോസ്; മറികടക്കുമോ ബിഗ് ത്രീയെ?

garfia
SHARE

ടെന്നിസില്‍ പുതുയുഗപ്പിറവി പ്രഖ്യാപിച്ച് കാര്‍ലോസ് അല്‍കരാസ് ഗാര്‍ഫിയ. വര്‍ഷങ്ങളായി ടെന്നിസ് ലോകം കീഴടക്കുന്ന ബിഗ് ത്രീയെ ഗാര്‍ഫിയ മറികടക്കുമോ എന്ന് ആകാംഷയോടെ നോക്കുകയാണ് ആരാധകര്‍. ഒരു വര്‍ഷം മുന്‍പ് 120–ാം സ്ഥാനത്തായിരുന്ന ഗാര്‍ഫിയ പുതിയ എടിപി റാങ്കിങ്ങില്‍ ആറാമതാണ്.   വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പതിനെട്ടുകാരന്‍ രണ്ട് എടിപി 1000 കിരീടങ്ങള്‍ നേടി എല്ലാവരേയും അമ്പരപ്പിച്ചു.  കാലം  റാഫയെന്ന് അയാളെ ഓമനപ്പേരിട്ടുവിളിച്ചു. ഇന്ന് സ്പാനിഷ് ഇതിഹാസത്തിന്റെ പേരിനൊപ്പം 21 ഗ്രാന്‍സ്‌ലാമുകളുടെ അലങ്കാരം. അതേ മണ്ണില്‍ നിന്ന്, അതുപോലെ വരവറിയിക്കുകയാണ് മറ്റൊരു കൗമാക്കാരന്‍.

മഡ്രിഡ് ഓപ്പണും നേടിയതോടെ രണ്ട് എടിപി 1000 ടൈറ്റില്‍സ് നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടത്തിലേക്ക്. 2022–ല്‍ നാല് എടിപി കിരീടം നേടിയ ഏകതാരം. മഡ്രിഡ് ഓപ്പണ്‍ നേടുന്ന പ്രായം കുറഞ്ഞതാരമെന്ന നേട്ടവും 19കാരന്. കിരീടത്തിലേക്കുള്ള വഴിയില്‍ മറികടന്നത് സാക്ഷാല്‍ റാഫയേയും ഒന്നാംനമ്പറുകാരന്‍ നൊവാക് ജോക്കോവിച്ചിനേയും. ക്ലേ കോര്‍ട്ടില്‍ ഒരു ടൂര്‍ണമെന്റില്‍ ജോക്കോയേയും റാഫയേയും തോല്‍പിച്ച ആദ്യതാരം. ടോപ് ഫോര്‍ താരങ്ങളെ തോല്‍പിച്ച് കിരീടത്തിലേക്ക് ഒരാളെത്തുന്നത് 2007ന് ശേഷമാദ്യം. ഗാര്‍ഫിയയും അലക്സാണ്ടര്‍ സ്വരേവും നേര്‍ക്കുനേര്‍ വന്ന മഡ്രിഡ് ഓപ്പണ്‍ ഫൈനല്‍ സ്പാനിഷ് പബ്ലിക് ടെലിവിഷനില്‍ 2.6 മില്യണ്‍ പേരാണ് കണ്ടത്. ഓപ്പണ്‍ എറയിലെ ഏറ്റവും പ്രായം കുറഞ്ഞ യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റെന്ന നേട്ടവും സ്വന്തമാക്കി കഴിഞ്ഞ സെപ്തംബറില്‍. 

പതിനഞ്ചാംവയസിലേ പ്രോ ആയ ഗാര്‍ഫിയയുടെ ശിക്ഷണം സാക്ഷാല്‍ യുവാന്‍ കാര്‍ലോസ് ഫെറേറോയ്ക്ക് കീഴിലാണ്.  അത്യുഗ്രന്‍ ഗ്രൗണ്ട് സ്്ട്രോക്സും ഡ്രോപ് ഷോട്ട്സും നെറ്റ് പ്ലേയുമെല്ലാം എതിരാളികള്‍ക്ക് മേല്‍  മുന്‍തൂക്കും നല്‍കുന്നു. അണ്‍സ്റ്റോപ്പബിള്‍ എന്നാണ് ഗാര്‍ഫിയയ്ക്ക് റാഫ നല്‍കിയ  വിശേഷണം. ഫ്രഞ്ച് ഓപ്പണില്‍ എന്തൊക്കെ അത്ഭുതങ്ങളാണ് ഗാര്‍ഫിയ കരുതി വച്ചതെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

MORE IN SPORTS
SHOW MORE