'വേണ്ടത്ര ബഹുമാനം കിട്ടിയില്ല; ഐപിഎല്ലിലേക്ക് ഇല്ലെന്ന് തീരുമാനിച്ചു'; വെളിപ്പെടുത്തി ഗെയില്‍

chris-gayle
SHARE

ഐപിഎല്‍ ആരാധകര്‍ക്ക് സീസണില്‍ ഏറ്റവും അധികം മിസ് ചെയ്തത് ക്രിസ് ഗെയിലിന്‍റെ വെടിക്കെട്ട് ബാറ്റിങും ഗ്രൗണ്ടിലെ വിജയാഘോഷവുമാകും എന്നതില്‍ തര്‍ക്കമില്ല. ഐപിഎല്ലിന്‍റെ ഇന്ന് വരെയുള്ള ചരിത്രത്തിലെ ഇതിഹാസമാണ് ക്രിസ് ഗെയില്‍. പക്ഷേ ആരാധകരെ ഞെട്ടിച്ച് ഈ സീസണില്‍ കളിക്കാനില്ലെന്ന് ഗെയില്‍ പ്രഖ്യാപിക്കുകയായിരുന്നു. താനര്‍ഹിച്ച ബഹുമാനം ലഭിക്കുന്നില്ലെന്ന് തോന്നിയതോടെയാണ് സീസണില്‍ കളിക്കുന്നില്ലെന്ന് തീരുമാനിച്ചതെന്ന് ഗെയില്‍ തുറന്ന് പറയുന്നു. 

'കഴിഞ്ഞ രണ്ട് സീസണുകളിലെ ഐപിഎല്‍ വിലയിരുത്തിയപ്പോള്‍ എന്നോടുള്ള സമീപനം അത്ര നന്നായി തോന്നിയില്ല . അതുകൊണ്ട് ഒഴിഞ്ഞ് നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഗെയില്‍  'യുകെ മിററി'ന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഐപിഎല്ലിൽ കൊൽക്കത്ത, പഞ്ചാബ്, റോയൽ ചലഞ്ചേഴ്സ് ടീമുകൾക്ക് വേണ്ടിയാണ് ഗെയില്‍ നേരത്തെ കളിച്ചത്. ടീമുകൾക്ക് ആവശ്യമുണ്ടെങ്കിൽ അടുത്ത സീസണിൽ കളിക്കുന്ന കാര്യം പരിഗണിക്കുമെന്നും' അദ്ദേഹം വ്യക്തമാക്കി. 

MORE IN SPORTS
SHOW MORE