പോഗ്ബയെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി; നാലുവര്‍ഷത്തെ കരാർ വാഗ്ദാനം

pogba
SHARE

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മധ്യനിരത്താരം പോള്‍ പോഗ്ബയെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി. ഈ സീസണോടെ യുണൈറ്റഡുമായുള്ള പോഗ്ബയുടെ കരാര്‍ അവസാനിക്കും. നാലുവര്‍ഷത്തെ കരാറാണ് പോഗ്ബയ്ക്ക് സിറ്റി വാഗ്ദാനം ചെയ്യാനൊരുങ്ങുന്നത്. 

മാഞ്ചസ്റ്റര്‍ സിറ്റി വിടുന്നുവെന്ന സെന്‍ട്രല്‍ മിഡ്ഫീല്‍ഡ് താരം ഫെര്‍ണാണ്ടീഞ്ഞോയുടെ അപ്രതീക്ഷിത പ്രഖ്യാപനമാണ്  പോള്‍ പോഗ്ബയ്ക്ക് യുണൈറ്റഡ് മധ്യനിരയില്‍ നിന്ന് സിറ്റി മധ്യനിരയിലേയ്ക്കെത്താന്‍ വഴിതെളിക്കുന്നത്. വെസ്റ്റ് ഹാം യുണൈറ്റഡ് താരം ഡെക്ലന്‍ റൈസിനെ ആദ്യഘട്ടത്തില്‍ സിറ്റി പരിഗണിച്ചിരുന്നുവെങ്കിലും നൂറുമില്യന്‍ യൂറോയെന്ന വിലകേട്ടപ്പോള്‍ പിന്‍മാറി. പി.എസ്.ജി. പോഗ്ബുടെ മുന്‍ ക്ലബ് യുവന്റസ് എന്നിവരും ഫ്രഞ്ച് താരത്തെ സ്വന്തമാക്കാന്‍ മല്‍സരരംഗത്തുണ്ടെന്നാണ് സൂചന. പോഗബയുമായി കരാര്‍ നീട്ടില്ലെന്ന് യുണൈറ്റഡ് വ്യക്തമാക്കി കഴിഞ്ഞു.  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അക്കാദമിയിലൂടെ വളര്‍ന്ന പോഗ്ബ 19ാം വയസില്‍ യുണൈറ്റഡ് വിട്ട് യുവന്റസിലെത്തി. പിന്നീട് നാലുവര്‍ഷത്തിന് ശേഷം 105 മില്യണ്‍ യൂറോയ്ക്കാണ് പോഗ്ബയെ  ഓള്‍ഡ് ട്രാഫോഡിലേയ്ക്ക് തിരിച്ചെത്തിച്ചത്.  154 മല്‍സരങ്ങളില്‍ നിന്ന് 29 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇതിനുമുമ്പ്  കാര്‍ലോസ് ടെവസാണ് യുണൈറ്റഡ് വിട്ട് സിറ്റിക്കായി കളിച്ച താരം.

MORE IN SPORTS
SHOW MORE