ഫോര്‍മുല വണ്‍ ഡ്രൈവര്‍മാര്‍ ആഭരണങ്ങള്‍ അണിരുതെന്ന് നിയമം; അണിഞ്ഞൊരുങ്ങി പ്രതിഷേധിച്ച് ഹാമിള്‍ട്ടന്‍ മയാമി

f1ornament
SHARE

പതിവിലും കൂടുതല്‍ ആഭരണങ്ങളണിഞ്ഞാണ് ലൂയിസ് ഹാമിള്‍ട്ടന്‍ മയാമി ഗ്രാന്‍പ്രീയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.  ഫോര്‍മുല വണ്ണിലെ  പുതിയൊരു  നിയമത്തിനെതിരെയുള്ള പ്രതിഷേധസൂചകമായാണ് ഹാമിള്‍ട്ടന്‍ അണിഞ്ഞൊരുങ്ങി എത്തിയത്.  

എട്ട് മോതിരവും  നാല് നെക്ലേസും  മൂന്ന് വാച്ചും ഒരു ബ്രേസ്്ലെറ്റും......മയാമി ഗ്രാന്‍പ്രീക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളത്തില്‍ ഹാമിള്‍ട്ടനെത്തിയപ്പോള്‍ ആഡംബരം ഒട്ടും കുറച്ചില്ല. ഫോര്‍മുല വണ്‍ ഡ്രൈവര്‍മാര്‍ ആഭരണങ്ങള്‍ അണിയാന്‍ പാടില്ലെന്ന പുതിയ നിയമമാണ് മുന്‍ ലോകചാംപ്യനെ ചൊടിപ്പിച്ചത്. മല്‍സരിക്കുന്നതില്‍ നിന്ന് വിലക്കിയാല്‍ മയാമിയില്‍   കാഴ്ചകള്‍ കണ്ട് നടക്കുമെന്നും ഹാമിള്‍ട്ടന്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു.  മൂക്കിലും കാതിലും അണിഞ്ഞിരിക്കുന്ന ആഭരണങ്ങള്‍ നീക്കുക പ്രയാസമാണെന്ന ഹാമിള്‍ട്ടന്റ െവാദം എഫ്.ഐ.എ അംഗീകരിച്ചതോടെ രണ്ടു റേസുകളില്‍ പങ്കെടുക്കുന്നതിന് ഹാമിള്‍ട്ടന് ഇളവ് ലഭിക്കും. മറ്റ് ഡ്രൈവര്‍മാരും എഫ്.ഐ.എയുടെ പുതിയ നിയമത്തിനെതിെര രംഗത്തെത്തി. ഹാമിള്‍ട്ടനെ മാത്രം ലക്ഷ്യമാക്കിയുള്ള നിയമമാണെന്ന് സെബാസ്റ്റ്യന്‍ വെറ്റല്‍ പറഞ്ഞു.  താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് FIAയുടെ വിശദീകരണം. ആഭരണങ്ങളണിഞ്ഞാല്‍ അപകടസമയത്ത്  പ്രാഥമിക ചികില്‍സ നല്‍കുന്നത് വൈകുമെന്നും FIA പറയുന്നു. 

MORE IN SPORTS
SHOW MORE